Categories
ലോക വനിതാ ദിനത്തിൽ ആദരവ് ഏറ്റുവാങ്ങി കാസർകോട് റെയിൽവേ ഹൗസ് കീപ്പിങ് അംഗങ്ങൾ
Trending News





കാസർകോട്: ലോക വനിതാ ദിനത്തിൽ ആദരവ് ഏറ്റുവാങ്ങി കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഹൗസ് കീപ്പിങ് അംഗങ്ങൾ. റെയിൽവേ സ്റ്റേഷനിൽ നടന്ന ആദരവ് പരിപാടിയുടെ ഉദ്ഘാടനം കാസർകോട് വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീമതി അജിത കെ നിർവഹിച്ചു. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ലക്ഷ്മിദേവി ജെ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ആഫില ബഷീർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി നാസർ ചെർക്കളം, ഹൗസ് കീപ്പിങ് സൂപ്പർവൈസർ ചിത്ര സുനിൽ, സ്റ്റേഷൻ മാസ്റ്റർ സുജിത്ത് ബി.കെ, സ്റ്റേഷൻ കൊമേർഷ്യൽ സൂപ്പർവൈസർ ശിവേന്ദ്രൻ അബു, ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിനോജ് കെ.ജെ, പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ അഡ്വക്കേറ്റ് അൻവർ ടി.ഇ, അബ്ദുൽ ലത്തീഫ് ബബല, ഷെഫീഖ് തെരുവത്ത്, സത്താർ തളങ്കര, ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അജിത്ത് എം.പി, പോലീസ് സ്റ്റേഷൻ ക്ലീനിങ് ജീവനക്കാരി സാവിത്രി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കാസർഗോഡ് റെയിൽ മൈത്രി ഓഫീസർ മഹേഷ് സി.കെ സ്വാഗതവും പാസ്സഞ്ചർസ് അസോസിയേഷൻ പ്രധിനിധി സുബൈർ യു.എ നന്ദിയും പറഞ്ഞു. അംഗങ്ങൾക്കുള്ള ഉപഹാരം മൈജി ഇലക്ട്രോണിക്സ്, കല്യാൺ സിൽക്‌സ് എന്നി സ്ഥാപനങ്ങൾ സ്പോൺസർ ചെയ്തു.

Sorry, there was a YouTube error.