
ചെർക്കള (കാസർകോട്): നെല്ലിക്കട്ടയിലെ പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഒളിമ്പിക്സ് മീറ്റിന് തുടക്കം കുറിച്ചു. ഒളിമ്പിക്സ് മീറ്റ് വിദ്യാനഗർ എ.എസ്.ഐ സുധീരൻ.പി ഉദ്‌ഘാടനം ചെയ്തു. മീറ്റിനോട് അനുബന്ധിച്ച നടന്ന ദീപശിഖ പ്രയാണത്തിന് അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് സലാം ചെർക്കള പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇബ്രാഹിം ആദൂർ, പുരുഷോത്തമൻ നായർ തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.

