Categories
articles Kerala local news

വാർഡ് വിഭജനം; പഞ്ചായത്ത് സെക്രട്ടറിമാരെ സർക്കാർ വൃത്തങ്ങൾ ഭീഷണിപ്പെടുത്തുന്നു; യു.ഡി.എഫ്

ഉദുമ: വാർഡ് വിഭജനം പ്രക്രിയ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ സി.പി.എം താൽപര്യത്തിനനുസരിച്ച് ക്ലിയറൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ട് പല പഞ്ചായത്ത് സെക്രട്ടറിമാർക്കും വ്യാജ നിർദ്ദേശം നൽകി കൊണ്ടിരിക്കുകയാണെന്ന് ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ കെ.ബി മുഹമ്മദ് കുഞ്ഞി പറഞ്ഞു. തിരുവനന്തപുരം ഡീലിമിറ്റേഷൻ സമിതി ഓഫീസിൽ നിന്നാണെന്നും കാസർകോട് കലക്ട്രേറ്റിൽ നിന്നാണെന്നും ഒക്കെ അവകാശപ്പെട്ടുകൊണ്ടാണ് പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഫോൺകോളും വാട്സപ്പ് സന്ദേശങ്ങളും ഈ മെയിലുകളും വരുന്നത്. പല സന്ദേശങ്ങളും ഭീഷണിയുടെ സ്വരത്തിലാണ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ മാസം 19-ാം തിയ്യതി എല്ലാ സെക്രട്ടറിമാരോടും വാർഡ് വിഭജന കരടു പട്ടിക അന്തിമമാക്കുന്നതിനു വേണ്ടി പിഴവുകൾ തിരുത്തിയ ക്ലീയറൻസ് സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും സി.പി.എം നിർദ്ദേശത്തിനനുസരിച്ചുള്ള ക്ലിയറൻസ് സർട്ടിഫിക്കേറ്റ് നൽകാത്ത സെക്രട്ടറിമാരെയാണ് ഭീഷണിപ്പെടുത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

നിയമ വ്യസ്ഥകളും ഡീലിമിറ്റേഷൻ മാനദണ്ഡങ്ങളും പുർണമായും പാലിച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അയച്ച സെക്രട്ടറിമാരെയാണ് വിഭജനവുമായി ബന്ധപ്പെട്ട മേൽ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ഭീഷണി സന്ദേശങ്ങൾ തുടർച്ചയായി നൽകുന്നത്. വിഭജന കരട് റിപ്പോർട്ടിൻ മേലുണ്ടായ ആക്ഷേപം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ചില സി.പി.എം അനുകൂല അന്വേഷണ ഉദ്യോഗസ്ഥൻമാരുടെ ഡീലിമിറ്റേഷൻ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ നിർദ്ദേശങ്ങൾ അതേപടി പഞ്ചായത്ത് സെക്രട്ടറിമാരുടെ ക്ലീയറൻസ് സർട്ടിഫിക്കേഷനോടൊപ്പം ചേർത്തുവെക്കാത്തതിനെതിരെയും ഈ വ്യജ സന്ദേശ ഭീഷണിക്കാർ ഊന്നി പറയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില പഞ്ചായത്ത് സെക്രട്ടറിമാർ ഇത്തരം വ്യജ സന്ദേശത്തിൻ്റെ ഉറവിടം അന്വേഷിച്ച് കലക്ട്രേറ്റിലും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട് ഒഫീസിലും തിരുവനന്തപുരത്തെ ഡീലിമിറ്റേഷൻ ഒഫീസിലും അന്വേഷിച്ചെങ്കിലും അവർക്കൊന്നും ഇത്തരം സന്ദേശങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. സി.പി.എമ്മിനു വേണ്ടി ഉത്തരവാദിത്വപ്പെട്ട സർക്കാർ ഒഫീസുകളിലിരുന്ന് രാഷ്ട്രീയം കളിക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി അനിവാര്യമെന്ന് കെ.ബി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest