
തൃക്കരിപ്പൂർ: കുലേരിയിലെ ഗവ എൽ.പി സ്കൂളിൽ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവയാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. പഞ്ചായത്തിൻ്റെ ഫണ്ടുപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, വാർഡ് മെമ്പർ ശശിധരൻ ഇ, ഫായിസ് ബീരിച്ചേരി, ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ, ചെറുവത്തൂർ ഉപജില്ല നൂൺ മീൽ ഓഫീസർ ശ്രീമതി.ഉഷ, സ്കൂൾ പ്രഥമാധ്യാപിക രാജശ്രീ. പി, എസ്.എം സി. ചെയർമാൻ ഡോ. രാജീവൻ, വൈസ് ചെയർമാൻ അബ്ദുൽ ജബ്ബാർ, പി.ടി.എ പ്രസിഡണ്ട് രാജൻ ടി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, സീനയർ അധ്യാപിക ഹേമാവതി, പി.ടി.എ പ്രതിനിധികൾ രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
