Categories
പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം; കാസറഗോഡ് – കാഞ്ഞങ്ങാട് KSTP റോഡില്‍ ഗതാഗത നിയന്ത്രണം; കൂടുതൽ അറിയാം..
Trending News





കാസറഗോഡ്: ജില്ലയിലെ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോല്‍സവത്തിൻ്റെ ഭാഗമായി 27.02.2025 തീയ്യതി വൈകുന്നേരം 4 മണി മുതല്‍ 28.02.2025 തീയ്യതി രാവിലെ 8 മണി വരെ കാസറഗോഡ് – കാഞ്ഞങ്ങാട് KSTP റോഡില്‍ താഴെ പറയുന്ന രീതിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. കാസറഗോഡ് നിന്നും വരുന്ന ബസ് അടക്കമുള്ള എല്ലാ വലിയ വാഹനങ്ങളും കാസറഗോഡ് നിന്നും NH 66 വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്. കാസറഗോഡ് നിന്നും വരുന്ന ചെറുവാഹനങ്ങള്‍ കളനാട് നിന്നും തിരിഞ്ഞു ചട്ടഞ്ചാല്‍ റോഡില്‍ പ്രവേശിച്ച് NH 66 വഴി കാഞ്ഞങ്ങാട്ടേക്ക് പോകേണ്ടതാണ്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസറഗോഡ് ഭാഗത്തേക്ക് വരുന്ന എല്ലാ വലിയ വാഹനങ്ങളും കാഞ്ഞങ്ങാട് സൌത്തില്‍ നിന്നും KSTP റോഡില്‍ പ്രവേശിക്കാതെ NH 66 വഴി തന്നെ പോകേണ്ടതാണ്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുമുള്ള ചെറുവാഹനങ്ങള്‍ KSTP റോഡില്‍ കൂടി മഡിയന്‍ ജങ്ഷനില്‍ നിന്നും മാവുങ്കല്‍ എത്തിച്ചേരുകയോ പൂച്ചക്കാട് വരെ വന്നു രാവണേശ്വരം മുക്കൂട്ട് വഴി കേന്ദ്ര സര്‍വകലാശാലക്കു സമീപത്ത് കൂടി NH 66 ല്‍ പ്രവേശിക്കുകയോ ചെയ്തു കാസറഗോഡ് ഭാഗത്തേക്ക് പോകേണ്ടതുമാണ്. പോലീസാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
Also Read

Sorry, there was a YouTube error.