Categories
വിന്നേഴ്സ് ചെർക്കള മൂന്നാമത് ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ്; കൊച്ചിൻ കസ്റ്റംസ് ജേതാക്കൾ
Trending News
അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും; കൂടുതൽ അറിയാം..
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ ഐ.എ.എസ് കാസറഗോഡ്; ജില്ലയിലെ തിരഞ്ഞെടുപ്പ് വരണാധികാരികളുടെ യോഗത്തിൽ സംസാരിച്ചു; കൂടുതൽ അറിയാം..
ജീവിതം തന്നെയാണ് ലഹരി; ശിശുദിനത്തിൽ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ; പി.ബി.എം സ്കൂളിൽ നടന്ന പരിപാടി കൂടുതൽ അറിയാം..

കാസർഗോഡ്: വിന്നേഴ്സ് ചെർക്കളയുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റിൽ കൊച്ചിൻ കസ്റ്റംസ് ടീം ജേതാക്കളായി. കേരള പോലീസ് ടീമിനെ പരാജയപ്പെടുത്തിയാണ് കൊച്ചിൻ കസ്റ്റംസ് ടീം ജേതാക്കളായത്. ജേതാക്കളായ കൊച്ചിൻ കസ്റ്റംസ് ടീമിന് അൻജൂമ്മ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി അച്ചു പി.ബി നായന്മാർമൂല ട്രോഫി നൽകി. റണ്ണർഅപ്പ് ആയ കേരള പോലീസ് ടീമിന്, റിയാദ് കെ.എം.സി.സി കാസർഗോഡ് മണ്ഡലം സി.എച്ച് സെന്റർ ചെയർമാൻ ജലാൽ ചെങ്കള ട്രോഫി നൽകി. കൊച്ചിൻ കസ്റ്റംസ് ടീമിന് വേണ്ടി സീനിയർ താരം ക്യാപ്റ്റൻ സേതു, അബ്ദുൽ റഹീം, ഗോകുൽ രവീന്ദ്രൻ, മുത്തുസ്വാമി, നവീദ്, അൻവർ ഷാ, ജാസിം, ജലീൽ, സൂര്യ നാരായണൻ, ശക്തി എന്നിവരാണ് കോച്ച് യൂസഫ് കെ.ഐ, അസിസ്റ്റന്റ് കോച്ച് ആദർശ് ഹരി, മാനേജർ പ്രവീൺ രാധാകൃഷ്ണൻ എന്നിവരും കേരള പോലീസിന് വേണ്ടി ക്യാപ്റ്റൻ ജിഷ്ണു, മുബഷിർ, ഇഖ്ബാൽ, മുഹ്സിൻ, എറിൻ വർഗീസ്, എബിൻ, രാഹുൽ, ശ്രീഹരി, നിർമ്മൽ, ജിബിൻ, രതീഷ്, വിഷ്ണു, എന്നിവരും കോച്ച് മധു, ടീം മാനേജർ ബച്ചീ ചെർക്കള എന്നിവരുമാണ് ഉണ്ടായത്.
Also Read











