
പാലക്കാട്: നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിൻ്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. ബി.ജെ.പി-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളിയും തല്ലുമുണ്ടായി. കയ്യാങ്കളിയിൽ നഗരസഭയിലെ മൈക്കുകൾ തകര്‍ന്നു. കൂട്ടത്തല്ലിനിടെ നഗരസഭാ ചെയര്‍പേഴ്‌സണെ ബി.ജെ.പി അംഗങ്ങള്‍ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റുകയായിരുന്നു.
നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിൻ്റെ പേര് നല്‍കുന്നത് നഗരസഭാ ഏകപക്ഷീയ നിലപാടെടുത്തു. ഇത് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചു. എതിരഭിപ്രായം ഉള്ളപ്പോൾ ഏകപക്ഷീയ നിലപാട് വേണ്ടന്നായിരുന്നു പ്രതിപക്ഷ നിലപാട്. ഹെഡ്‌ഗേവാറിൻ്റെ പേര് അംഗീകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. എന്നാൽ പ്രമേയം പാസാക്കിയ ഭരണപക്ഷം ഭൂരിപക്ഷം ഉണ്ടെന്നും പിൻവൽക്കാനാവില്ലെന്നും പറഞ്ഞു. പിന്നീടിത് കയ്യാങ്കളിയിലും കുട്ടത്തല്ലിലും കലാശിക്കുകയാണുണ്ടായത്.
