Categories
കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറി കരുൺ താപ്പ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ മകളുടെ വീട്ടിൽ
Trending News





കാസർകോട്: ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കരുൺ താപ്പ (70) അന്തരിച്ചു. കോഴിക്കോട്ടെ മകളുടെ വീട്ടിലാണ് അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. മേൽപറമ്പ് പള്ളിപ്രം സ്വദേശിയാണ്. ദീർഘകാലമായി കാസർകോട് വിദ്യാനഗർ ചാല റോഡിലെ താപ്പാസ് ഹൗസിൽ താമസിച്ചു വരികയായിരുന്നു. കാസർകോട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, യുഡിഎഫ് കാസർകോട് മണ്ഡലം കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിനുടമയായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്നു. പിതാവ്. പരേതനായ കുട്ടിയൻ മാതാവ്: ചിരുത പള്ളിപ്പുറം. ഭാര്യ: സരോജിനി, മക്കൾ: ശീതൾ ( നെതർലാൻറ്) ഷമി (ഓസ്ട്രേലിയ) ഡോ. ശ്വേത കോഴിക്കോട്. മരുമക്കൾ: ഉൽകൃഷ് (നെതർലാൻറ്) വിനയ് (ഓസ്ട്രേലിയ) ഡോ.രാഹുൽ (കോഴിക്കോട്), സഹോദരങ്ങൾ: ഉമേശൻ, ഭാസ്ക്കരൻ, ബാലകൃഷ്ണൻ, പുഷ്പ, പരേതയായ ലീല.

Sorry, there was a YouTube error.