Trending News





പാലക്കാട് നഗരസഭയിൽ ഉണ്ടായ ഫ്ലക്സ് വിവാദത്തില്‍ ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശ്രീരാമന്‍റെ ചിത്രം എങ്ങനെ അപരാധമാകുമെന്നായിരുന്നു സുരേന്ദ്രന്‍റെ ചോദ്യം. ശ്രീരാമ ചിത്രത്തെ അപമാനമായി ആരും കാണുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Also Read

അതേസമയം, സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചെന്ന വാര്‍ത്തയോടും സുരേന്ദ്രന്‍ പ്രതികരിച്ചു.
തനിക്കെതിരെ ഒരു നേതാവും കത്തയച്ചിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ ഈ വിഷയത്തിലെ പ്രതികരണം. കത്തയച്ചവര്‍ അത് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Sorry, there was a YouTube error.