Categories
news

‘ജയ് ശ്രീറാം’ ഫ്ളെക്സ് വിവാദം; ശ്രീരാമൻ ജനങ്ങളുടെ പ്രതീകമെന്ന് വി. മുരളീധരൻ

ശ്രിറാം ഫ്ലെക്സ് പാർട്ടി പ്രവർത്തകർ ഉയർത്തിയെന്നത് വലിയ പാതകമല്ലെന്നും ജാതിമത വിത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമനെന്നും മുരളീധരൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാലക്കാട് ന​ഗരസഭയിൽ ജയ് ശ്രീറാം ഫ്ളെക്സ് ഉയർത്തിയ ബി.ജെ.പി പ്രവർത്തകരെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രം​ഗത്ത്. ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറയുന്നു.

വിജയാഘോഷ വേളയിൽ ജയ് ശ്രിറാം ഫ്ലെക്സ് പാർട്ടി പ്രവർത്തകർ ഉയർത്തിയെന്നത് വലിയ പാതകമല്ലെന്നും ജാതിമത വിത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമനെന്നും മുരളീധരൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തിൽ കയറിയ ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലെക്സ് തൂക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *