
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. അതീവ രഹസ്യമായി ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഞെട്ടി പാകിസ്ഥാൻ. ഭീകരർ താമസിക്കുന്ന ഇടങ്ങൾ കണ്ടെത്തി രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ സാധാരണക്കാർ ഇല്ലന്ന് ഉറപ്പ് വരുത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്ഥാനിലെ 9 കേന്ദ്രങ്ങളിൽ രാത്രി 01:05 നും 01:30 നും ഇടയിലായിരുന്നു ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്. സംഭവത്തിൽ പാകിസ്ഥാനിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി ഭീകരരും അവരുടെ കുടുംബാ അംഗങ്ങളും മരിച്ചതായാണ് വിവരം. 80 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും എന്നാണ് നിഗമനം. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് സംയുക്ത സേനയുടെ വാര്‍ത്താസമ്മേളനം ദില്ലയിൽ നടന്നു. സേനകളുടെ വനിതാ അംഗങ്ങളാണ് വാർത്താ സമ്മേളനം നടത്തിയത്. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡര്‍ വ്യോമിക സിങ്ങും ചേർന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദമായി രാജ്യത്തോട് വിശദീകരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിധവകളായ ഭാര്യമാർക്കും കുടുംബത്തിനും ഐക്യദാര്‍ഢ്യം അറിയിച്ചാണ് സേനയിലെ വനിതാ അംഗങ്ങൾ വാർത്താ സമ്മേളനം നടത്തിയത്. ഇതിലൂടെ ഇന്ത്യൻ സൈന്യം ഓരോ ജനതയുടെയും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ആക്രമണത്തില്‍ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സെെന്യം തന്നെ അറിയിച്ചു. തിരിച്ചടി നടത്തിയ സൈന്യം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയതും ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ ശക്തി തെളിയിക്കാനായി. കൃത്യമായ തെളിവുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സെെന്യത്തിന്‍റെ വാര്‍ത്താസമ്മേളനം. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ എന്ന് സൈന്യം അറിയിച്ചു. സാധാരണ ജനങ്ങൾക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണമാണ് നടത്തിയതെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡര്‍ വ്യോമിക സിങ്ങും വിശദീകരിച്ചു.
