കല്യാണത്തിന് മുമ്പ് വധു വരനോട് ഒരു കാര്യം ആവശ്യപ്പെട്ടു; അത് കേട്ട് ഞെട്ടി വരാനും കുടുംബവും; ഒടുവിൽ ഇരു വീട്ടുകാരുടെ അനുഗ്രഹത്തോടെ ക്ഷേത്രത്തിൽ വെച്ച് താലികെട്ട്; പിന്നീട് വരൻ അറസ്റ്റിൽ; ഒരു അഡാർ കല്യാണ വിശേഷം

You are currently viewing കല്യാണത്തിന് മുമ്പ് വധു വരനോട് ഒരു കാര്യം ആവശ്യപ്പെട്ടു; അത് കേട്ട് ഞെട്ടി വരാനും കുടുംബവും; ഒടുവിൽ ഇരു വീട്ടുകാരുടെ അനുഗ്രഹത്തോടെ ക്ഷേത്രത്തിൽ വെച്ച് താലികെട്ട്; പിന്നീട് വരൻ അറസ്റ്റിൽ;  ഒരു അഡാർ കല്യാണ വിശേഷം

ബെംഗളൂരു: കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നടന്ന ഒരു കല്യാണമാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെ ചർച്ച വിഷയം. ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റിലാവുകയും ചെയ്‌തു. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയാണ്പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. വെഗമഡഗു സ്വദേശിയായ ഉമാപതിയാണ് അറസ്റ്റിലായത്.

മെയ് ഏഴിനാണ് ഇയാള്‍ സഹോദരിമാരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ചത്. കോലാറിലെ കുരുഡുമലെ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. വധൂ-വരന്‍മാരുടെ കുടുംബാംഗങ്ങളുടെ അനുഗ്രഹാശിസുകളോടെയായിരുന്നു വിവാഹം. വിവാഹത്തിനു പിന്നാലെ ഇതിന്‍റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് സംഭവത്തെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തി പോലീസ് വരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

എന്നാല്‍ സഹോദരിമാരെ വിവാഹം ചെയ്തതിൽ കുടുംബാംഗങ്ങൾക്ക് പരാതിയുണ്ടായിരുന്നില്ല. മൂത്ത പെണ്‍കുട്ടിയുമായാണ് ഉമാപതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ സംസാരശേഷിയില്ലാത്ത ഇളയ സഹോദരിയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. എല്ലാ സമയത്തും തന്നോടൊപ്പമുള്ള സഹോദരിയെ ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്നും സഹോദരിയെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാലേ താനും വിവാഹത്തിന് സമ്മതിക്കുകയുള്ളൂവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് ഉമാപതി ഒരേ പന്തലില്‍വെച്ച്‌ രണ്ടു പേരെയും കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്.

പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരമാണ് താനും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഉമാപതി പോലീസിനോട് പറഞ്ഞത്. ഇക്കാര്യം കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്താണ് തീരുമാനത്തിലെത്തിയതെന്നും യുവാവ് പറഞ്ഞു. വധുവിൻ്റെ ആഗ്രഹപ്രകാരമാണ് യുവാവ് ഇതിന് തയ്യാറായതെങ്കിലും അനിയത്തി പെണ്ണിൻ്റെ പ്രായം വില്ലനാവുകയായിരുന്നു. ഇത് ആദ്യമായല്ല ഇവരുടെ കുടുംബത്തിൽ ഇതിന് മുമ്പും സമാന കല്യാണം നടന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ പിതാവും സമാനരീതിയിൽ സഹോദരിമാരായ രണ്ടു പേരെയാണ് വിവാഹം കഴിച്ചിട്ടുള്ളതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

0Shares