Categories
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ മിന്നൽ ആക്രമണം നടത്തി അമേരിക്ക; മാരകമായ ബി 2 ബോംബർ വിമാനം ഉപയോഗിച്ചു; തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പ്, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താവളങ്ങളിൽ ജാഗ്രതാ നിർദേശം; പശ്ചിമേഷ്യയിൽ സംഭവിക്കുന്നത്..
Trending News





വാഷിങ്ടൺ(അമേരിക്ക): ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ കേന്ദ്രങ്ങളിലാണ് മിന്നൽ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുടെ മാരകമായ ബി 2 ബോംബർ വിമാനം ഉപയോഗിച്ചാണ് ആക്രമണം പൂർത്തിയാക്കിയത്. ദൗത്യത്തിന് ശേഷം യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ. സംഭവം ഇറാൻ സ്ഥിരീകരിച്ചു. ഇറാനിൽ എത്രത്തോളം നാശനഷ്ടമുണ്ടായി എന്നത് ഇപ്പോൾ വ്യക്തമല്ല. ഉഗ്ര പ്രഹര ശേഷിയുള്ള യു.എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോയാണ് ആക്രമണം.

ഇറാൻ്റെ ആണവ പദ്ധതികളെ തകർക്കാനാണ് അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നത്. ഇറാൻ ഇതിന് മറുപടിയുമായി എങ്ങനെ പ്രതികരിക്കും എന്നതിൽ ലോകം ആശങ്കയിലാണ്. അമേരിക്കയുടെ മിഡിൽ ഈസ്റ്റിലെ സൈനിക താവളങ്ങൾ ആക്രമിച്ചാൽ മിഡിൽ ഈസ്റ്റ് സംഘർഷ മേഖലയായി മാറും. ഖത്തർ, UAE, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, സൗദി അറേബിയ, ഇറാക്ക് തുടങ്ങി ഒട്ടേറെ സൈനിക താവളങ്ങൾ അമേരിക്കയുടേതായി മിഡിൽ ഈസ്റ്റിലുണ്ട്. സൈനിക താവളങ്ങളിൽ അമേരിക്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ആക്രമണം ഉണ്ടായാൽ മലയാളികളടക്കമുള്ള പ്രവാസികളും ദുരിതത്തിലാകും മാത്രവുമല്ല ഇന്ത്യക്കും, പ്രത്യേകിച്ച് കേരളത്തിനും യുദ്ധം വലിയ ബുദ്ദിമുട്ടുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

Sorry, there was a YouTube error.