Trending News





തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് സ്ത്രീകളില്‍ ഒമ്പത് പേര്‍ക്കും ഭര്‍ത്താവിനോടോ ലൈഫ് പാർട്ണമാരോടോ ലെെംഗിക ബന്ധം നിരസിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ദേശീയ കുടംബാരോഗ്യ സര്‍വേ. ലെെംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ താല്‍പര്യമില്ലെങ്കില്‍ പറ്റില്ല, എന്ന് ഭര്‍ത്താവിനോട് തുറന്നുപറയുന്ന സ്ത്രീകളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് കേരളം. ഇക്കാര്യത്തിലെ ദേശീയ ശരാശരി 82.4 ശതമാനമാണെന്ന് സര്‍വേ പറയുന്നു. ദേശീയ കുടംബാരോഗ്യ സര്‍വേ നടത്തുന്ന അഞ്ചാമത്തെ സര്‍വേയാണിത്.
Also Read

കേരളത്തിലെ പുരുഷന്‍മാരുടെ ലിംഗപരമായ നിലപാടുകളെ കുറിച്ചും സര്‍വേയില്‍ പരാമര്‍ശിക്കുന്നു. ജീവിത പങ്കാളി ലെെംഗികത നിരസിക്കുക്കുമ്പോള്‍ ദേഷ്യപ്പെടുകയും ശാസിക്കുകയും ചെയ്യുന്നവരാണ് 15 മുതല്‍ 49 വയസുവരെ പ്രായമുള്ളവരില്‍ 22.6 ശതമാനം പേരും. ഭര്‍ത്താവിന് ഇതിന് അധികാരമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ദേശീയ ശരാശരി 19.2 ശതമാമത്തെക്കാള്‍ കൂടുതലാണിത്. ഇത്തരമൊരു വിഷയത്തില്‍ പുരുഷന്‍മാര്‍ പല തരത്തിലാണ് സ്ത്രീകളോട് പെരുമാറുന്നത്. ഭാര്യക്ക് സാമ്പത്തിക സഹായം നല്‍കാതിരിക്കുന്നവര്‍- 11.4 ശതമാനം, ബലപ്രയോഗം നടത്തുന്നവര്‍ -8.8 ശതമാനം, മറ്റൊരു സ്ത്രീയുമായി ലെെംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ 13 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

ഭാര്യ ലെെംഗികബന്ധം നിരസിച്ചാല്‍ ഈ നാലു കാര്യങ്ങളും ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് 3.95 ശതമാനം പുരുഷന്‍മാരും വിശ്വസിക്കുന്നു . എന്നാല്‍ 69.2 ശതമാനം പേര്‍ ഇത് വിസമ്മതിക്കുന്നു. ക്ഷീണമോ മാനസിക പിരിമുറുക്കമോ മൂലം ലെെംഗികത നിരസിക്കുന്നതില്‍ തെറ്റില്ല എന്ന് കേരളത്തിലെ 81.7 ശതമാനം സ്ത്രീകളും സമ്മതിക്കുന്നു.
ഇത്തരം ചോദ്യങ്ങള്‍ സര്‍വേയില്‍ അടുത്തിടെയാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നുവെന്ന് സെൻ്റെര്‍ ഫോര്‍ സ്റ്റഡീസ് ഡെവലപ്പ്മെന്റ് അധ്യാപിക ജെ.ദേവിക പറയുന്നു. സ്ത്രീകള്‍ കൂടുതല്‍ ഊര്‍ജസ്വലരായി കൊണ്ടിരിക്കുകയാണെന്ന് സര്‍വേയില്‍ നിന്ന് വ്യക്തമാണ്. ഇത് പ്രശംസനീയമാണ്. ഇണയോട് ചോദ്യം ചെയ്യാനാവാത്ത അവകാശമായി ലെെംഗിക ബന്ധത്തെ കാണുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ദേവിക പറഞ്ഞു.

തങ്ങളുടെ ഭര്‍ത്താവിൻ്റെ അവകാശങ്ങളില്‍ ഭാര്യമാര്‍ വിശ്വസിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പുരുഷാധിപത്യത്തിന് എതിരായ പോരാട്ടം സാവകാശമുള്ള ഒരു പ്രക്രിയയാണ്. പുരുഷാധിപത്യത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല. ചില കാര്യങ്ങളില്‍ തങ്ങള്‍ക്കുവേണ്ടി ഒരു ഇടം ഉണ്ട് എന്ന് വിശ്വസിക്കുന്ന അല്ലെങ്കില്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു വരുന്നത് നല്ല സൂചനയാനിന്നും ജെ.ദേവിക കൂട്ടിച്ചേര്‍ത്തു.

Sorry, there was a YouTube error.