
കാസര്‍കോട്: മയക്കുമരുന്ന് കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ട് പോകുന്നതിനിടെ ഓടി രക്ഷപെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുളളി അമീര്‍ അലിയാണ് രക്ഷപെട്ടത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. തിങ്കളാഴ്ച രാവിലെ ഇയാളെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപെട്ടത്.
അമീര്‍ അലിയെ, കണ്ണൂര്‍ എ.ആര്‍ ക്യാമ്പില്‍ നിന്നുളള എ.എസ്.ഐയുടെയും രണ്ട് കോണ്‍സ്റ്റബിള്‍മാരുടെയും കൂടെ ബസ്സില്‍ കാസര്‍കോട്ടേക്ക് കൊണ്ടു വരികയായിരുന്നു.

കോടിതിക്ക് സമീപം വിദ്യാനഗര്‍ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അമീര്‍ അലി മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. പോലീസുകാര്‍ പോവാന്‍ അനുവദിച്ചു. തുടര്‍ന്ന് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ ഇയാള്‍ ഓടി രക്ഷപെട്ടു.
അക്രമം, മയക്കുമരുന്ന് കടത്ത്, തട്ടികൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അമീര്‍ അലി. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രതി രക്ഷപെട്ടത്. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
