അപകടം നടന്നത് ചൊവ്വാഴ്ച്ച; ലോറി ഡ്രൈവറായ അർജുൻ മണ്ണിനടിയിൽ അകപ്പെട്ടു എന്ന വിവരം പുറംലോകം അറിയുന്നത് വെള്ളിയാഴ്ച; ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം; രക്ഷാപ്രവർത്തനം തുടരുന്നു; പ്രാത്ഥനയോടെ കേരളം

You are currently viewing അപകടം നടന്നത് ചൊവ്വാഴ്ച്ച; ലോറി ഡ്രൈവറായ അർജുൻ മണ്ണിനടിയിൽ അകപ്പെട്ടു എന്ന വിവരം പുറംലോകം അറിയുന്നത് വെള്ളിയാഴ്ച; ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം; രക്ഷാപ്രവർത്തനം തുടരുന്നു; പ്രാത്ഥനയോടെ കേരളം

സ്‌പെഷ്യൽ റിപ്പോർട്ട്

മംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനായി തിരച്ചിൽ ഊർജ്ജിതം. ചൊവ്വാഴ്ച്ച ദേശിയ പാതയിലേക്ക് കുന്നിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചിരുന്നു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത 66 ലാണ് സംഭവം. മരിച്ചവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും. ദേശീയപാത 66ലേക്ക് കുന്ന് ഇടിഞ്ഞാണ് വൻ അപകടം ഉണ്ടായത്. നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു. എന്നാൽ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ട്രാക്കിനെ കുറിച്ച് അന്ന് ആർക്കും വിവരം ഉണ്ടായിരുന്നില്ല. മണ്ണിടിച്ചിലിൽ അകപ്പെട്ട വാഹങ്ങൾ എല്ലാം പുറത്തെടുത്തു എന്ന നിലയിലായിരുന്നു രക്ഷാപ്രവർത്തകർ. പുഴയിലേക്ക് മറിഞ്ഞ ടാങ്കർ അടക്കമുള്ള വാഹനങ്ങൾ അന്ന് തന്നെ കണ്ടെത്തിയിരുന്നു. റോഡിൻ്റെ ഒരു വശം പുഴയാണ്. മണ്ണ് ഇടിഞ്ഞു വീണതോടെ റോഡിലുണ്ടായിരുന്ന ടാങ്കർ ലോറികൾ നദിയിലേക്ക് മറിയുകയായിരുന്നു. സമീപത്തെ ഒരു ചായക്കടയും വീടും തകർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

സംഭവം നടന്ന് നാലാം ദിവസമാണ് അർജുൻ മണ്ണിനടിയിൽ അകപെട്ടതായ വിവരം പുറംലോകം അറിയുന്നത്. സംഭവം അറിഞ്ഞ ഉടൻ കേരള സർക്കാർ കർണ്ണാടക സർക്കാരുമായി ബന്ധപ്പെട്ട് രക്ഷാ പ്രവർത്തനം ആരംഭിക്കാനും നടപടി വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഉടൻ കേരളത്തിൽ നിന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. നടപടികൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ ഇരു വശങ്ങളിൽനിന്നായി നാല് വീതം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തുവരികയാണ്.

അർജുന്റെ മൊബൈൽ സ്വിച് ഓഫ് ആയതും ചൊവ്വാഴ്ച്ചക്ക് ശേഷം വിവരങ്ങൾ ഇല്ലാത്തതുമാണ് കുടുംബത്തെ ട്രാക്ക് ചെയ്യാൻ പ്രേരിപ്പിച്ചത്. ട്രാക് ചെയ്യുമ്പോൾ അപകടം നടന്ന സ്ഥലത്താണ് സിഗ്നൽ ലഭിച്ചത്. അപ്പോഴാണ് മനസ്സിലാകുന്നത് അർജുൻ ലോറിക്കൊപ്പം മണ്ണിനടയിൽ അകപെട്ടന്നത്. അത് ഏഷ്യാനെറ്റ് ന്യൂസ് വഴി ഇന്ന് വെള്ളിയാഴ്ച പുലർച്ച മുതൽ പുറംലോകത്തെ അറിയിച്ചു. തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്.

ലോറി പുഴയിൽ വീണിരിക്കാം എന്ന സംശയത്തിൽ സമീപമുള്ള ഗംഗാവാലി പുഴയില്‍ തിരച്ചിൽ നടത്തുകയും ലോറിയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നാവികസേനയാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. പുഴയിൽ ഇല്ലാത്തതിനാൽ മണ്ണിനടിയിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. ഇടക്ക് രണ്ടു തവണ അർജുൻൻ്റെ മൊബൈൽ ഓൺ ആയതായി കുടുംബം പറയുന്നു. ഇന്നും മൊബൈൽ റിംഗ്‌ ആയതായും ഭാര്യ പറയുന്നു. അതീവ സുരക്ഷയുള്ള ട്രക്കിൽ ക്യാബിന് അകത്ത് അർജുൻ ജീവനോടെ ഉണ്ടാകും എന്നാണ് കുടുംബവും നാട്ടുകാരും പ്രതീക്ഷിക്കുന്നത്. കേരളം ഒന്നടങ്കം പ്രാത്ഥനയോടെ കാത്തിരിക്കുന്നു. മഴ പ്രതികൂലമാണെങ്കിലും രക്ഷാപ്രവർത്തനം ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്.

0Shares