സർക്കാർ നൽകിയ സ്ഥലവും, വീടും, റോഡും കയ്യേറാനുള്ള ശ്രമം ജില്ലാ കളക്ടർ തടഞ്ഞു; നീർച്ചാൽ ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി; വില്ലേജ് ഓഫീസ് മാർച്ച് ഫലം കണ്ടെന്ന് ആക്ഷൻ കമ്മിറ്റി

You are currently viewing സർക്കാർ നൽകിയ സ്ഥലവും, വീടും, റോഡും കയ്യേറാനുള്ള ശ്രമം ജില്ലാ കളക്ടർ തടഞ്ഞു; നീർച്ചാൽ ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി; വില്ലേജ് ഓഫീസ് മാർച്ച് ഫലം കണ്ടെന്ന് ആക്ഷൻ കമ്മിറ്റി

നീർച്ചാൽ(കാസർകോട്): സർക്കാർ നൽകിയ സ്ഥലവും, വീടും, റോഡും സ്വകാര്യ വ്യക്തി കയ്യേറാനുള്ള ശ്രമത്തിനെതിരെ ബേള വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫലം കണ്ടു. നീർച്ചാൽ ഏണിയർപ്പ് ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങളുടെ ആശങ്കയാണ് ജില്ലാ കളക്ടർ പരിഹരിച്ചത്. കെ. ഇൻബശേഖർ IAS ൻ്റെ ഇടപെടലിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് നീതി ഉറപ്പായതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സർക്കാർ നൽകിയ സ്ഥലത്ത് സർക്കാറിൻ്റെ ലൈഫ് മിഷൻ ഭവന പദ്ധതിയാണ് നടപ്പാക്കിയിരുന്നത്. ഇവിടെ 58 വീടുകളിൽ താമസിച്ച് വരുന്ന കുടുംബങ്ങൾ രൂപീകരിച്ച ആക്ഷൻ കമ്മറ്റിയാണ് പ്രക്ഷോഭവുമായി മുന്നോട്ടുപോയത്. ജൂലൈ 25 ന് ബേള വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തിയ ആക്ഷൻ കമ്മിറ്റി അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനിരിക്കെയാണ് കളക്ടർ ഇടപെട്ടത്. മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിപ്പെട്ട കളക്ടർ കുടുംബങ്ങളുടെ ന്യായമായ ആവശ്യങ്ങൾ റവന്യൂ വകുപ്പ് അധികാരികളോട് ചോദിച്ച് മനസ്സിലാക്കുകയും പിന്നീട് കുടുംബങ്ങളെ നേരിട്ട് ജില്ലാ കലക്ടർ വിളിപ്പിക്കുകയും ചെയ്തിരുന്നു.

ആക്ഷൻ കമ്മറ്റി ചെയർമാൻ കെ.എം ലത്തീഫ്, കൺവീനർ സീനത്ത്, അംഗങ്ങളായ കൃഷ്ണ, ആബിദ, പൊതു പ്രവർത്തകൻ ഉദയൻ ടി പണിക്കർ എന്നിവർ കലക്ടറുടെ ചേമ്പറിൽ എത്തി കാര്യങ്ങൾ വിവരിച്ചു. സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ കളക്ടർ ലാൻഡ് ചുമതലയുള്ള എ.ഡി.എമ്മിനെ വിളിപ്പിക്കുകയും നടപടിക്ക് നിർദേശം നൽകുകയും ചെയ്തു. സർക്കാർ നൽകിയ സ്ഥലവും അതിലേക്കുള്ള റോഡും ഉറപ്പാക്കുന്ന പ്ലാൻ സ്കെച്ച് ഇവരെ കയ്യിലുണ്ടെന്നും അത് ഉറപ്പാക്കി തിട്ടപെടുത്തി കൊടുക്കാൻ നിർദ്ദേശം നൽകുകയാണുണ്ടായത്. അടുത്ത ദിവസം തന്നെ സംഭവസ്ഥലം സന്ദർശിച്ച എ.ഡി.എം സർവ്വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നീതി നടപ്പിലാക്കി. കഴിഞ്ഞ മൂന്നുദിവസമായി റീസർവ്വേ ഉദ്യോഗസ്ഥർ സ്ഥലത്ത് തുടർ നടപടികൾ പൂർത്തിയാക്കുകയാണ് ചെയ്തത്. സ്ഥലം പൂർണ്ണമായും അളന്ന് തിട്ടപ്പെടുത്തുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ഥിരം റോഡ് ഉറപ്പ് വരുത്തുകയും ചെയ്തു. പോലീസ് കാവലിലായിരുന്നു ഉദ്യോഗസ്ഥർ പ്രവൃത്തി പൂർത്തിയാക്കിയത്.

റീസർവ്വേയുടെ മറവിലായിരുന്നു സ്വകാര്യ വ്യക്തി 50 സെൻ്റ സ്ഥലം തൻ്റെതാണന്ന വാദവുമായി രംഗത്ത് വന്നതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സ്വകര്യ വ്യക്തിയുടെ കയ്യേറ്റം നടന്നാൽ നാല് വീട് നിൽക്കുന്ന സ്ഥലവും, ലൈഫ് ഹൗസ് വില്ലയിലേക്കുള്ള റോഡുമാണ് ഇല്ലാതാകുന്നത്. ഇതിനെതിരെയാണ് വില്ലയിലെ കുടുംബങ്ങൾ ആക്ഷൻ കമ്മറ്റി ഉണ്ടാക്കി സമരത്തിന് നേതൃത്വം നൽകിയത്. സമരത്തിന് കരുത്തായി പ്രവർത്തിച്ച സി.പി.എം നേതാക്കളെ ആക്ഷൻ കമ്മറ്റി അഭിനന്ദിച്ചു.

0Shares