കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിലെ ദുരിതം; ബി.എം.എസ് ഹോസ്ദുർഗ് മേഖല കമ്മിറ്റി പ്രതിഷേധമാർച്ചും ധർണയും നടത്തി

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിലെ ദുരിതം; ബി.എം.എസ് ഹോസ്ദുർഗ് മേഖല കമ്മിറ്റി പ്രതിഷേധമാർച്ചും ധർണയും നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാന്റ് യാർഡ് കോൺക്രീറ്റ് ചെയ്തു ബസുകൾക്ക് തുറന്നുകൊടുക്കാതെ പൊതുജനങ്ങളെയും മോട്ടോർ തൊഴിലാളികളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുകയാണെന്ന് പരാതി. വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടേണ്ട സാഹചര്യവും ഉണ്ടാവുകയാണ്. ബസ്സ് സ്റ്റാന്റിന് അനുബന്ധറോഡായ ശ്രീകൃഷ്ണമന്ദിർ റോഡും ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. നഗരസഭയുടെ ഈ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച ഭാരതീയ മസ്ദൂർ സംഘം(BMS) ഹോസ്ദുർഗ് മേഖലകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഇനിയും നടത്തിയില്ലെങ്കിൽ നഗരസഭ സ്തംഭിപ്പിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമരക്കാർ പറഞ്ഞു. ആശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങൾ ഏർപ്പെടുത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബി.എം.എസ് ഹോസ്ദുർഗ് മേഖല കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ബി.എം.എസ് സംസ്ഥാന സമിതി അംഗം വി.ബി സത്യനാഥ് ധർണാസമരം ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ഹോസ്ദുർഗ് മേഖല പ്രസിഡണ്ട് ഭാസ്കരൻ ചെമ്പിലോട്ട് അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു, ജില്ലാ ഉപാധ്യക്ഷൻ ഭരതൻ കല്യാൺ റോഡ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സുനിൽ വാഴക്കോട്, പ്രദീപ് കേളോത്ത്, മടിക്കൈ മേഖല പ്രസിഡന്റ് മണി വാഴക്കോട് എന്നിവർ സംസാരിച്ചു. പുതിയ കോട്ടയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് സുധീഷ് മുത്തപ്പൻ തറ, സുനിൽ ശിവജിനഗർ, ഗിരീഷ് കാട്ടുകുളങ്ങര, ബാലകൃഷ്ണൻ സൂര്യോദയം, കുഞ്ഞിരാമൻ കാട്ടുകുളങ്ങര, രാകേഷ്, തങ്കമണി പുതിയകണ്ടം, വാസന്തി പുതിയകണ്ടം, മനോജ്‌ കല്യാണം, ഗോപാലകൃഷ്ണൻ, ശാന്തി ചെമ്മട്ടം വയൽ, എന്നിവർ നേതൃത്വം നൽകി. കുഞ്ഞികൃഷ്ണൻ പുല്ലൂർ സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

0Shares