
കാസർഗോഡ്: വിദ്യാനഗർ എരുതുംകടവിലുള്ള എൻ.എ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കെ ജി വിദ്യാർത്ഥികളുടെ ശിശുദിന റാലി പരിപാടിക്ക് മാറ്റുകൂട്ടി. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ശിശുദിനത്തിൻ്റെ ഭാഗമായി മുൻ നിർദേശ പ്രകാരം മാഗസിൻ തയ്യാറാക്കി പ്രദർശിപ്പിച്ചു. വിവിധ വിഷയങ്ങളിലായിരുന്നു കുട്ടികളുടെ മാഗസിൻ നിർമ്മാണം. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പരിപാടിക്ക് പ്രിൻസിപ്പൽ ജെസ്‌ന നേതൃത്വം നൽകി. ചടങ്ങിൽ അധ്യാപകർ മറ്റു ജീവനക്കാർ വിദ്യാർഥികൾ പങ്കടുത്തു.

