Categories
articles national news trending

മുംബൈ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം; സ്‌പൈസ് ജെറ്റ് ലാൻഡിങിനിടെ പൈലറ്റുമാർ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; 75 യാത്രക്കാരും സുരക്ഷിതർ; സംഭവം കൂടുതൽ അറിയാം..

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെ ഒഴിവായത് വൻ ദുരന്തം. ഗുജറാത്തിലെ കാണ്ട്‌ലയിൽ നിന്നും മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ചത്രപതി ശിവാജി വിമാനത്താവളത്തിൽ ലാൻഡിങിനിടെ പൈലറ്റുമാർ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പറന്നുയരുന്നതിനിടെ വിമാനത്തിലെ പിന്നിലെ ഒരു ചക്രം റൺവേയിൽ വീണതിനെ തുടർന്നാണ് അപകടം മുന്നിൽ കണ്ട് അടിയന്തരാവസ്ഥ പുറപ്പെടുവിച്ചത്. 75 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. പിന്നീട് പൈലറ്റുമാരുടെ സമയോചിത ഇടപെടലിൽ വിമാനം അപകടം കൂടാതെ ഇറക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുരക്ഷാ പരിശോധനയിൽ വീഴ്ച സംഭവിച്ചു എന്നതാണ് വ്യക്തമാകുന്നത്.

SG-2906 എന്ന വിമാനം സർവീസ് നടത്തിയിരുന്ന ബോംബാർഡിയർ DHC8-400 വിമാനം ഉച്ചയ്ക്ക് 2.39 ന് പറന്നുയർന്നു. “കാണ്ട്‌ലയിലെ റൺവേ 23 ൽ നിന്ന് പറന്നുയരുമ്പോൾ, ടവർ കൺട്രോളർ വിമാനത്തിൽ നിന്ന് ഒരു കറുത്ത നിറമുള്ള വലിയ വസ്തു വീഴുന്നത് ശ്രദ്ധിച്ചു. ഉടൻ സ്ഥലത്ത് പരിശോധന നടത്തി. അതോടെയാണ് വിമാന ചക്രം എന്നത് മനസ്സിലാക്കുന്നത്. ഉടൻ സുരക്ഷാ ഉറപ്പാക്കുകയും മുംബൈ വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തുകയും ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest