മുളിയാറില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് എതിരില്ല; മൂന്ന് യു.ഡി.എഫ് പ്രതിനിധികളെയും ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു; കൂടുതൽ അറിയാം..

  • Post category:politics
  • Reading time:1 min read
You are currently viewing മുളിയാറില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് എതിരില്ല; മൂന്ന് യു.ഡി.എഫ് പ്രതിനിധികളെയും ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു; കൂടുതൽ അറിയാം..

ബോവിക്കാനം(കാസറഗോഡ്): മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരെയും എതിരില്ലാതെ തിരഞ്ഞെടുത്തു. വികസനം, ക്ഷേമം, ആരോഗ്യ- വിദ്യാഭ്യാസം എന്നിങ്ങനെ മൂന്നു യു.ഡി.എഫ് പ്രതിനിധികളായ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരെയാണ് ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി ഹനീഫ പൈക്കയെയും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനായി നബീസ മുഹമ്മദ് കുഞ്ഞിയെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനായി അനീസ മന്‍സൂര്‍ മല്ലത്തിനെയും തിരഞ്ഞെടുത്തു. മുസ്ലിം ലീഗിൻ്റെ സ്ഥാനാര്‍ഥികളായിട്ടാണ് മുളിയാര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ (മാസ്തിക്കുണ്ട്) നിന്നും ഹനീഫ പൈക്ക തിരഞ്ഞെടുക്കപ്പെട്ടത്. 17-ാം വാര്‍ഡ് നെല്ലിക്കാട് നിന്നും നബീസ മുഹമ്മദ് കുഞ്ഞിയും നാലാം വാര്‍ഡ് മല്ലത്ത് നിന്നും അനീസ മന്‍സൂര്‍ മല്ലത്തും തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവിയിലേക്ക് നേരത്തെ മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞിയെയും കോണ്‍ഗ്രസ് മഹിളാ നേതാവ് സി.കെ പുഷ്പകുമാരിയെയും തിരഞ്ഞെടുത്തിരുന്നു.

0Shares