രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലിൽ പ്രതികരിച്ച് പാർട്ടി നേതാക്കൾ; കുഞ്ഞികൃഷ്ണനെ തള്ളി എം.വി ജയരാജനും കെ.കെ രാഗേഷും; മാധ്യമങ്ങളോട് പ്രതികരിച്ചത്..

You are currently viewing രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലിൽ പ്രതികരിച്ച് പാർട്ടി നേതാക്കൾ; കുഞ്ഞികൃഷ്ണനെ തള്ളി എം.വി ജയരാജനും കെ.കെ രാഗേഷും; മാധ്യമങ്ങളോട് പ്രതികരിച്ചത്..

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ നടത്തിയ സി.പി.എം ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണൻ്റെ നടപടി പാർട്ടി തള്ളി. ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല. അത് തെറ്റിദ്ധാരണയാണ്. പാർട്ടി നിയോഗിച്ച രണ്ട് അന്വേഷണ സംഘവും റിപ്പോർട്ട് നൽകിയത് തട്ടിപ്പ് നടന്നിട്ടില്ല എന്നാണ്. മറ്റു ആരോപണങ്ങൾ പാർട്ടിയെ തകർക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്നും സി.പി.എം നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

തെറ്റുപറ്റിയാൽ പാർട്ടിയെ തിരുത്താനുള്ള മാർഗം ഇതല്ലെന്നും എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത് പോലെയുള്ള സമീപനമാണിതെന്നും എം.വി ജയരാജനും കെ.കെ രാഗേഷും മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി കമ്മിറ്റിയിൽ ഉണ്ടായിരുന്നപ്പോഴാണ് രണ്ട് റിപ്പോർട്ടുകളും പാർട്ടി ചർച്ച ചെയ്ത് നിലപാടെടുത്തതെന്ന് എം.വി ജയരാജൻ പറഞ്ഞു. പാർട്ടി കമ്മിറ്റി ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ ആ നിലപാടിനൊപ്പം നിൽക്കുക എന്നതാണ് പാർട്ടിയുടെ സംഘടനാ രീതി. കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നിലപാട് താനൊഴിച്ച് മറ്റെല്ലാവരും കള്ളന്മാർ എന്നതാണ്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകില്ല. ഒരു ഫണ്ട് തട്ടിപ്പും ഉണ്ടായിട്ടില്ല. വരവ് ചിലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ മധുസൂധനനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. വീഴ്ച വരുത്തിയവരെ തരംതാഴ്ത്തിയിരുന്നുവെന്നും മൺമറഞ്ഞുപോയ കോടിയേരി ബാലകൃഷ്ണനെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും എം.വി ജയരാജൻ പ്രതികരിച്ചു. പാർട്ടി വിരുദ്ധ നിലപാടും തെറ്റായ ഒരു കാര്യവും പാർട്ടിക്കുള്ളിൽ വച്ച് പൊറുപ്പിക്കില്ല. പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ടെന്നും കെ.കെ രാ​ഗേഷ് പറഞ്ഞു.

0Shares