ജില്ലയിലെ മുഴുവൻ വീടുകളിലും താമസ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധനക്കെത്തും; അശ്വമേധം 7.0 ക്യാമ്പയിൻ ആരംഭിച്ചു; കുഷ്ഠരോഗം തടയാനുള്ള ശ്രമം.?

  • Post category:news
  • Reading time:1 min read
You are currently viewing ജില്ലയിലെ മുഴുവൻ വീടുകളിലും താമസ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധനക്കെത്തും; അശ്വമേധം 7.0 ക്യാമ്പയിൻ ആരംഭിച്ചു; കുഷ്ഠരോഗം തടയാനുള്ള ശ്രമം.?

കാസറഗോഡ്: കുഷ്ഠരരോഗ നിവാരണ ലക്ഷ്യവുമായി ആരരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അശ്വമേ മേധം 7.0 ക്യാമ്പയിൻ ജില്ലയിലും ആരംഭിച്ചു. 2026 ജനുവരി ഏഴിന് ആരംഭിച്ച ഗൃഹ സന്ദർശനം 20 വരെ തുടരും. ജില്ലയിലെ മുഴുവൻ വീടുകളിലും താമസ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധനക്കെത്തും.

സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന കുഷ്ഠരരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. സംസ്ഥാനത്ത് നിന്നും തുടച്ചു നീക്കിയ കുഷ്ട രോഗം കാസറഗോഡ് ജില്ലയിലും ഇപ്പോൾ വീണ്ടും പടരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നഗര സഭകളിലും വിവിധ പഞ്ചായത്തുകളിലും നിലവിൽ രോഗികൾ ഉള്ളതായും സൗജന്യ ചികിത്സ നൽകുന്നതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ഡോക്ടർ പറഞ്ഞു. രോഗം പൂർണ്ണമായും തടയാൻ ഓരോ കുടുംബവും സഹകരിക്കണമെന്നും ഡോ: സന്തോഷ് കെ പറഞ്ഞു.

0Shares