നടൻ മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയമ്മ അന്തരിച്ചു; ലാലിൻ്റെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളികളും; കൂടുതൽ അറിയാം..

You are currently viewing നടൻ മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയമ്മ അന്തരിച്ചു; ലാലിൻ്റെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളികളും; കൂടുതൽ അറിയാം..

കൊച്ചി: നടൻ മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യയാണ്. എളമക്കരയിൽ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് നാട്ടുകാരും മോഹൻലാലിൻ്റെ കൂട്ടുകാരും സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. ഹൈബി ഈഡൻ എം.പി അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും വീട്ടിലേക്ക് എത്തയിട്ടുണ്ട്. നടൻ മമ്മുട്ടിയും ഭാര്യയും അനുശോചനം രേഖപ്പെടുത്താൻ വീട്ടിലെത്തി.

പുതു തലമുറക്ക് മാതൃകയാക്കാവുന്ന ‘അമ്മ മകൻ സ്നേഹ ബന്ധമാണ് മോഹൻലാലും അമ്മയും തമ്മിൽ ഉണ്ടായിരുന്നത്. ലാലിൻ്റെ ഉയർച്ചയിലും താഴ്ച്ചയിലും താങ്ങും തണലുമായി നിന്നത് അമ്മയാണ്. മകൻ ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് പോകുമ്പോഴും ‘അമ്മ അത് കണ്ട ആസ്വദിക്കുന്നത് മലയാളികൾ കണ്ടതാണ്. മലയാള സിനിമയിൽ മഹാ നടൻ എന്ന കൊടുമുടിയിൽ നിൽക്കുമ്പോഴും ലാൽ അമ്മയെ സ്നേഹിക്കുന്നത് നമ്മൾ മലയാളികൾ കണ്ടതാണ്. ലോകത്തിൻ്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകുന്നു എന്നത് ഇവരുടെ സ്നേഹബന്ധത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കാനാകും. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ മോഹൻലാൽ നേരേപോയത് അമ്മയുടെ അനുഗ്രഹം തേടിയായിരുന്നു. അമ്മയെ കുറിച്ച് പല വേദികളിലും മോഹൻലാൽ സംസാരിക്കുന്നത് മലയാളികൾ കേട്ടതാണ്. അമ്മയുടെ നിര്യാണത്തിൽ ലാലിനൊപ്പം മലയാളികളും ദുഃഖിതരാണ്. സംസ്കര ചടങ്ങ് നാളെ തിരുവന്തപുരത്തുള്ള വീട്ടുവളപ്പിൽ നടത്തും എന്നാണ് വിവരം.

0Shares