
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമവും നടത്താനൊരുങ്ങി പിണറായി സർക്കാർ. ന്യൂനപക്ഷ സംഗമ വേദി കോഴിക്കോടോ കൊച്ചിയിലോ ആക്കാനാണ് ആലോചന. അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചത് പോലെ വളരെ പെട്ടന്നാണ് ന്യൂന പക്ഷ സംഗമവും അണിയറയിൽ ഒരുങ്ങുന്നത്. അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കുകയാണ് സര്‍ക്കാരിന്‍റെ നീക്കം വിഷന്‍ 2031 എന്ന പേരില്‍ ന്യൂനപക്ഷ വകുപ്പിന്‍റെ നേതൃത്വത്തിലാണ് പരുപാടി നടത്തുക. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
