
പള്ളിക്കര: ജില്ലയിലെ വാടക സാധന വിതരണക്കാരുടെ സംഘടനയായ കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (K.S.H.G.O.A) കരുതൽ ധനസഹായ വിതരണവും ജില്ലാ കൗൺസിൽ സംഗമവും പള്ളിക്കര ബേക്കൽ റെഡ് മൂൺ ബീച്ചിൽ വച്ച് നടന്നു. ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്ത് ധനസഹായം കൈമാറി. ജില്ലയിലെ പൊയിനാച്ചി മേഖലയിലെ മെമ്പർ കൃഷ്ണൻ അരുണിൻ്റെ കുടുംബാംഗങ്ങൾ കരുതൽ ധനസഹായ വിതരണം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ. രാധാകൃഷ്ണൻ, കരുതൽ ചെയർമാൻ ഫിറോസ് പടിഞ്ഞാർ, കൺവീനർ നാസർ മുനമ്പം, ട്രഷറർ സുരേഷ് വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ഷിബു സ്വാഗതവും റിപ്പോർട്ട് അവതരണവും നടത്തി. ജില്ലാ ട്രഷറർ കെ. ഹംസ നന്ദി പറഞ്ഞു.

