Categories
Kerala local news news

കാസർകോട് ജില്ലയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ വന്യജീവികളുടെ ആക്രമണത്തിൽ ഇരുപത് പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ

കാസർകോട്: ഉദുമ (4), മഞ്ചേശ്വരം (4), കാസർകോട് (3), കാഞ്ഞങ്ങാട് (5), തൃക്കരിപ്പൂർ (4) എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. ഈ കാലയളവിൽ 390 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് (ഉദുമ – 56, മഞ്ചേശ്വരം – 56, കാസർകോട് – 42, കാഞ്ഞങ്ങാട് – 98, തൃക്കരിപ്പൂർ – 138). മരണപ്പെട്ടവരുടെ ആശ്രിതർക്ക് കഴിഞ്ഞ നാല് വർഷത്തിനിടയിൽ 80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി (ഉദുമ – 14 ലക്ഷം, മഞ്ചേശ്വരം – 12, കാസർകോട് – 14, കാഞ്ഞങ്ങാട് – 26, തൃക്കരിപ്പൂർ 14). പരിക്കേറ്റവർക്ക് കഴിഞ്ഞ നാല് വർഷം നൽകിയിട്ടുള്ള നഷ്ട പരിഹാരം 83.06 ലക്ഷം (ഉദുമ – 11.46 ലക്ഷം, മഞ്ചേശ്വരം 11.74, കാസർകോട് – 9.06, കാഞ്ഞങ്ങാട് – 19.97, തൃക്കരിപ്പൂർ – 30.83). കൃഷിനാശത്തിനുള്ള നഷ്ട പരിഹാരയിനത്തിൽ നാല് വർഷം വിതരണം ചെയ്ത തുക 87.16 ലക്ഷം രൂപയാണ്.

വന്യജീവി ആക്രമണം മൂലം കൃഷിനാശം തടയുന്നതിനും കർഷകരെ സംരക്ഷിക്കുന്നതിനുമായി കാർഷിക വികസന – കർഷക ക്ഷേമവകുപ്പ് ആർ.കെ.വി.വൈ ഹ്യൂമൺ വൈൽഡ് ലൈഫ് കോൺഫ്ലിക്ട് പദ്ധതിയെന്ന പേരിൽ ഒരു പദ്ധതി രൂപീകരിക്കുകയും ആയത് പ്രകാരം കാസർകോട് മണ്ഡലത്തിലെ കാറഡുക്ക ബ്ലോക്കിലെ ബെള്ളൂർ പഞ്ചായത്തിൽ ഉദ്ദേശം 37 ലക്ഷം രൂപ ചിലവിൽ 9 കിലോമീറ്റർ സൗരോർജ്ജ വേലി നിർമ്മിക്കുന്നതിന് കൃഷി വകുപ്പിന് ഡി.പി.ആർ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും എൻ.എ നെല്ലിക്കുന്നിന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest