Categories
local news news

മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണം; തെക്കേ കൊട്ടാരം പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി മാട് എടുക്കൽ പ്രവർത്തി ആരംഭിച്ചു

കാഞ്ഞങ്ങാട്: മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തിയുടെ ഭാഗമായി പത്തായപുര ഉൾക്കൊള്ളുന്ന തെക്കേ കൊട്ടാരത്തിൻ്റെ പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി മാട് എടുക്കൽ പ്രവർത്തി ആരംഭിച്ചു. കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൻ്റെ നേതൃത്വത്തിലാണ് തെക്കേ കൊട്ടാരത്തിൻ്റെ പൂനാർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. ക്ഷേത്രം വലിയച്ഛൻ കുമാരൻ കോമരം തെക്കേ കൊട്ടാര ഗോപുര മാടിൻ്റെ ആദ്യ ഓട് നീക്കിക്കൊണ്ട് പ്രവർത്തിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ സുരേഷ് അന്തിത്തിരിയൻ, നാരായണൻ കോമരം, കണ്ണൻ കോമരം, ശശി ഊരാളൻ എന്നിവർ നേതൃത്വം നൽകി. കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് പി. ഗംഗാധരൻ പാലക്കി, വൈസ് പ്രസിഡണ്ട് വി. രാജൻ, ഖജാൻജി കുമാരൻ പുതിയ കണ്ടം, മടിയൻ കൂലോം ലം ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം. ജയദേവൻ, ട്രസ്റ്റി ബോർഡ് മെമ്പർ വി.നാരായണൻ, നിർമ്മാണ കമ്മിറ്റി കൺവീനർ സുധീഷ് പാലക്കി തുടങ്ങിയവരും കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര മെമ്പർമാരും മറ്റ് ഭക്തജനങ്ങളും ചടങ്ങിൽ പങ്കാളികളായി. ഫെബ്രുവരി 23ന് രാവിലെ കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഉൾപ്പെടുന്ന എല്ലാ പ്രാദേശിക തലത്തിൽ നിന്നുള്ള അംഗങ്ങൾ എത്തിച്ചേർന്ന് ശ്രമദാനത്തിലൂടെ മാട് നീക്കൽ പ്രവർത്തി പൂർത്തിയാക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *