Categories
മദ്യപാനവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യത്തിൽ മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ; സംഭവം ഇങ്ങനെ..
Trending News


കൊച്ചി: മദ്യപാനവുമായി ബന്ധപ്പെട്ട് പറഞ്ഞ പാർട്ടി തീരുമാനത്തിൽ മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഇന്നലെ പറഞ്ഞ ഉറച്ച നിലപാടാണ് ഇന്ന് മാറ്റിപ്പറഞ്ഞത്. മദ്യം സുലഭമായി കേരളത്തിൽ ലഭ്യമാക്കുന്ന ഇടത് സർക്കാർ മദ്യപിക്കുന്നവരെ ആക്ഷേപിക്കുന്നതിന് സമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞ നിലപാട്. ഒരു യഥാർത്ഥ കമ്യൂണിസ്റ്റുകാരൻ മദ്യപിക്കില്ല എന്നും സിഗരറ്റ് മറ്റു പുകയില ഉപയോഗിക്കില്ല എന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ഒരു പാർട്ടി പ്രവർത്തകന് മദ്യപിക്കാനാവില്ല. മദ്യപിക്കുന്നവരെ പാർട്ടി നേതൃസ്ഥാനത്ത് ഇരുത്തില്ല. മദ്യപിക്കുന്ന പാർട്ടിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നായിരുന്നു പറഞ്ഞത്.
Also Read
ഇത് പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായി. സംഭവത്തിൽ കീഴ്ക്കടകത്തിൽ ചോദ്യം ഉയരുമെന്ന് കണ്ടപ്പോഴാണ് ഇന്ന് നിലപാട് മാറ്റവുമായി സെക്രട്ടറി രംഗത്ത വന്നത്. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മദ്യപാനവുമായി ബന്ധപ്പെട്ട കർശന നിലപാട് പാർട്ടിക്കകത്ത് ചർച്ചയായതോടെയാണ് സെക്രട്ടറി നിലപാട് മയപ്പെടുത്തിയത്.

Sorry, there was a YouTube error.