Categories
എൻറെ കേരളം പ്രദർശന വിപണന മേളയുടെ വിജയം സംഘാടനത്തിലെ മികവ്; മന്ത്രി എ.കെ ശശീന്ദ്രന്‍
Trending News





ഏപ്രില്‍ 21 മുതല്‍ ഏപ്രില്‍ 27 വരെ കാലിക്കടവ് പിലിക്കോട് മൈതാനത്ത് നടന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം എന്റെ കേരളത്തിനു തിരശ്ശീല വീണു. പിലിക്കോട് കാലിക്കടവ് മൈതാനത്ത് നടന്ന സമാപന സമ്മേളനം വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 21 മുതല്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണാന്‍ കാലിക്കടവിലേക്ക് ഒഴുകിയെത്തിയ ജന പ്രവാഹം സര്‍ക്കാരിന്റെ വരും കാല പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സംഘാടന മികവുകൊണ്ടും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മേള വിജയമായെന്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സംസ്ഥാന തല ആഘോഷ പരിപാടി മുതൽ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. പരപ്പ ആസ്പിറേഷൻ ബ്ലോക്ക് പൊതു ഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കളക്ടറും സംഘാടകസമിതിയുടെ ജനറല്‍ കണ്‍വീനറുമായ കെ.ഇമ്പശേഖരന് സമാപന സമ്മേളനത്തില്‍ മന്ത്രി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
Also Read
മേളയിലെ മികച്ച തീം സ്റ്റാള്‍, മികച്ച സര്‍വീസ് സ്റ്റാള്‍, മികച്ച കൊമേര്‍ഷ്യല്‍ സ്റ്റാള്‍, മികച്ച പവലിയന്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരം വിതരണം, മേളയുടെ ഭാഗമായി വിവിധ വിഭാഗക്കാര്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം, റീല്‍സ് മത്സരം, ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നടത്തിയ ഫുട്‌ബോള്‍ മത്സരം,ഷോപ്പുകള്‍ക്ക് നടത്തിയ അലങ്കാര മത്സരം തുടങ്ങിയവയുടെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സൈക്കിള്‍ റാലിയില്‍ ഭാഗമായ തൃക്കരിപ്പൂര്‍ സൈക്ലിംഗ് ക്ലബ്ബിനുള്ള ഉപഹാരം നല്‍കി. മേളയില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ജനപ്രതിനിധിക്കുമുള്ള സ്‌നേഹാദരം നല്‍കി. സംഘാടനത്തിലെ സഹകരണത്തിന് കിഫ്ബി, ഐഐ ഐ സി നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍ എം പ്രദീപ് എന്നിവര്‍ക്കും വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ക്കും സ്‌നേഹാദരം നല്‍കി.
എൻറെ കേരളം വാർത്താവതരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്‍കി:
മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ മികച്ച കവറേജിനുള്ള ക്യാഷ് അവാര്‍ഡില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന് പത്രം വിഭാഗത്തില്‍ മാതൃഭൂമി റിപ്പോർട്ടർ ടി.രാജന്‍, ദൃശ്യമാധ്യമം വിഭാഗത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന് ന്യൂസ് മലയാളത്തിലെ സരീഷ് എന്നിവർ അര്‍ഹരായി. പത്രം വിഭാഗത്തില്‍ മികച്ച ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ സുരേന്ദ്രന്‍ മടിക്കൈയും ദൃശ്യമാധ്യമം മികച്ച ക്യാമറാമാനായി റിപ്പോര്‍ട്ടര്‍ ടിവിയുടെ രഞ്ജിത്ത് മന്നിപ്പാടിയും തിരഞ്ഞെടുക്കപ്പെട്ടു. സമഗ്ര കവറേജ് ചെയ്ത പത്രത്തിനുള്ള അവാര്‍ഡ് ദേശാഭിമാനിയും സമഗ്ര കവറേജ് ചെയ്ത ദൃശ്യമാധ്യമത്തിനുള്ള പുരസ്‌കാരം കൈരളി ടിവിയും നേടി. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എഡിഎം പി അഖില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ,പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി പി.പി., വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. സജീവന്‍, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ജി അജിത് കുമാര്‍, പിലിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി. രേഷ്ണ, കാസര്‍ഗോഡ് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍,ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷ്‌റഫ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബിജു, ജില്ലാ ടൗണ്‍ പ്ലാനര്‍ ലീലിറ്റി തോമസ്, ഡിഡി ടൂറിസം എം. ശ്രീകുമാര്‍, ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ പല രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധികളായ ഇ. കുഞ്ഞിരാമന്‍,സി.പി. ബാബു, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, കരീം ചന്തേര , ഷംസുദ്ദീൻ , പി.പി. രാജു , പി.വി. ഗോവിന്ദന്‍,സുരേഷ് പുതിയേടത്ത് വി.കെ. രമേശന്‍, വി വി കൃഷ്ണന്‍, അവര് വന്നിട്ടില്ല സണ്ണി അരമന എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടറും സംഘാടകസമിതി ജനറല്‍ കണ്‍വീനറുമായ കെ ഇമ്പശേഖര്‍ സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.