Categories
കഴുത്തറുത്ത നിലയില്‍ മധ്യവയസ്‌കൻ്റെ മൃതദേഹം; ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Trending News





കോഴിക്കോട്: ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മധ്യവയസ്‌കൻ്റെ മൃതദേഹം കണ്ടെത്തി. ഹാര്‍ബറിന് സമീപത്തെ ലോഡ്ജിലാണ് കൊല്ലം സ്വദേശിയായ സോളമൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. അനീഷ് എന്നയാളുടെ പേരിലാണ് കഴിഞ്ഞ ദിവസം ലോഡ്ജില്‍ റൂം എടുത്തിരുന്നതെന്ന് ജീവനക്കാർ പറഞ്ഞു. നാലുപേർ ലോഡ്ജിലുണ്ടായിരുന്നതായാണ് വിവരം. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. രാവിലെ റൂമിനോട് ചേർന്ന് രക്തം കണ്ടു. ആദ്യം തമ്പാക്ക് ചവച്ച് തുപ്പിയതാണെന്ന് കരുതി. എന്നാൽ റൂം തുറന്നു നോക്കിയപ്പോഴാണ് രക്തം വാർന്നനിലയിൽ മൃതദേഹം കണ്ടത്. റൂമിലെ ലോക്ക് ഇടാത്ത നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് ലോഡ്ജ് ഉടമ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Also Read

Sorry, there was a YouTube error.