Categories
international national news sports trending

മെസ്സി ചതിച്ചാശാനേ; നവംമ്പറിൽ കേരളത്തിലേക്കില്ല; അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം; കേരളം മത്സരത്തിന് സജ്ജമല്ലെ.?

കൊച്ചി: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസ്സിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എ.എഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജമല്ലന്നാണ് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും പറയുന്നു. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. അതേസമയം, 2026 മാർച്ചിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയാൽ മെസ്സിയും സംഘവും എത്തുമെന്നാണ് സൂചന. എന്നാല്‍, മാർച്ചിൽ വരേണ്ടെന്നാണ് സർക്കാരും സ്പോൺസറും ഇതുവരെ പറഞ്ഞിരുന്നത്.

അര്‍ജന്‍റീന ടീമിന്‍റെയും മെസിയുടെയും കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്ത് വന്നു. ഇതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തു. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നടത്തുന്ന നാടകത്തിൻ്റെ ഭാഗമാണിതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. മെസ്സി ചതിച്ചാശാനേ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest