Categories
ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം; ജീപ്പ് നൂറടിത്താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണ അന്ത്യം; ഞെട്ടൽ മാറാതെ ഒരു നാട്..
Trending News





ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണ അന്ത്യം. പന്നിയാർകുട്ടിക്ക് സമീപം വെള്ളിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48), ഇവരോടൊപ്പം ജീപ്പ് ഓടിച്ചിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരിച്ചത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു കുടുംബം. പന്നിയാർകുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടിത്താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്. പരിക്കേറ്റ മൂന്നുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് നാട്ടുകാർ പറഞ്ഞത്. മരിച്ച റീന ഒളിമ്പ്യൻ കെ.എം ബീന മോളുടെ സഹോദരിയാണ്.
Also Read

Sorry, there was a YouTube error.