കാസർകോട് പൈക്കയിൽ ഉസ്താദിൻ്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; ജില്ലയിലെ പല പള്ളികളിൽ നിന്നും മാസങ്ങൾക്കകം പിരിച്ചുവിട്ടു; മൂന്ന് വിവാഹം ചെയ്ത വ്യക്തി, മുൻ ഭാര്യയെ കൊല്ലാൻ ശ്രമിച്ചതായും വിവരം.?

You are currently viewing കാസർകോട് പൈക്കയിൽ ഉസ്താദിൻ്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; ജില്ലയിലെ പല പള്ളികളിൽ നിന്നും മാസങ്ങൾക്കകം  പിരിച്ചുവിട്ടു; മൂന്ന് വിവാഹം ചെയ്ത വ്യക്തി, മുൻ ഭാര്യയെ കൊല്ലാൻ ശ്രമിച്ചതായും വിവരം.?

കാസർകോട്: പൈക ജുമാ മസ്ജിദ് മദ്രസയോട് ചേർന്ന് നിർത്തയിട്ടിരുന്ന കാറിന് തീവെച്ച സംഭവത്തിൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പള്ളിയിലെ മുൻ ജീവനക്കാരനായ അബൂബക്കർ അറസ്റ്റിലായതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കൊല്ലം സ്വദേശിയും മലപ്പുറം മുന്നിയൂരിൽ താമസക്കാരനുമായ അബൂബക്കർ സ്ഥിരം പ്രശ്നക്കാൻ എന്നാണ് പറയുന്നത്. പൈക്ക പള്ളി ഇമാം ഉസ്‌മാൻ റാസി ബാഖവി അൽ ഹൈതമിയുടെ കാറാണ് പ്രതി വൈരാഗ്യ ബുദ്ദിയൊടെ അഗ്നിക്കിരയായത്. കാറിന് തീവെച്ച ശേഷം രക്ഷപെട്ട പ്രതിയെ ബദിയടുക്ക പോലീസ് മലപ്പുറത്തെ ഭാര്യവീട്ടിൽ നിന്നുമാണ് പിടികൂടിയത്. പള്ളി ഇമാമിൻ്റെ പരാതിയിൽ അകത്തായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ ആളുകളുടെ സൗമ്യതയും സഹായ മനസ്കതയും മുതലെടുത്താണ് പ്രതി ജില്ലയിലെ പല പ്രദേശങ്ങളിലായി പള്ളികളിൽ ജോലി ചെയ്തിരുന്നത്. പൈക പള്ളിക്ക് പുറമെ കാസർകോട്ടെ നിരവധി പള്ളികളിലും ഇദ്ദേഹം ജോലിചെയ്തു. ഓരോ സ്ഥലത്തും അഭിപ്രായ ഭിന്നതകളും പ്രശ്നങ്ങളും ഉടലെടുത്തു. പാറപ്പള്ളി, പടുപ്പ് , കുന്നംകൈ, മുട്ടംതല, മുട്ടത്തൊടി, എന്നി പള്ളികളിൽ പ്രശ്നങ്ങൾ കാരണം പിരിച്ചുവിട്ടു. ഇവിടങ്ങളിലെല്ലാം എണ്ണപ്പെടുന്ന ദിവസങ്ങളും ഒന്നോ രണ്ടോ മാസങ്ങളുമാത്രമാണ് ജോലി ചെയ്തത്. ഒഴിവാക്കാൻ കാരണങ്ങൾ പലതുമുണ്ട്. ഗുരുതരമായ വിഷയങ്ങൾ തന്നെയാണ്. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ പറയാൻ ബന്ധപ്പെട്ടവർ മടികാണിച്ചു.

ഇദ്ദേഹത്തിൻ്റെ വാക് ചാധുര്യവും സംസാരവും പാപ്പത്തരവും കണ്ടാൽ ആരും ജോലി നൽകും, എന്നാണ് ഒരു പള്ളി ഭാരവാഹി ചാനൽ ആർ.ബിയോടെ പറഞ്ഞത്. യഥാർത്ഥ മുഖം ദിവസങ്ങൾക്കകം വ്യക്തമാകും. അതോടെ മഹല്ല് കമ്മിറ്റി ഒഴിവാക്കും. പോലീസിൽ പരാതിപ്പെടാനോ നടപടി കൈകൊള്ളാനോ ഇതുവരെ ഒരു മഹല്ല് കമ്മിറ്റിയും തയ്യാറായിട്ടില്ല. ഉസ്താദ് ആയതിനാൽ പരാതി നൽകില്ല എന്നതാണ് ഇദ്ദേഹത്തിൻ്റെ ധൈര്യം. പല പള്ളികമ്മിറ്റിയും ജോലിക്ക് എടുക്കുമ്പോൾ പ്രാഥമികമായി പരിശോധിക്കുന്നത് MSR എന്ന മുഅല്ലിം സർവീസ് രജിസ്റ്ററാണ്. ആ രജിസ്റ്ററിൽ പേരുണ്ടങ്കിൽ കുഴപ്പം ഒന്നും ഉണ്ടാകില്ല എന്ന വിശ്വാസമാണി മഹല്ല് ഭാരവാഹികൾക്ക്. അത് ഇദ്ദേഹം നന്നായി മുതലെടുക്കും. ഈ അടുത്ത വർഷങ്ങളിലായി MSRൽ കടന്നു കൂടിയിട്ടുമുണ്ട് ഇദ്ദേഹം. അതിനാൽ തന്നെ പുതുതായി എത്തുന്ന സ്ഥലങ്ങളിൽ MSR രജിസ്റ്ററുടെ കാര്യം ആദ്യം സൂചിപ്പിക്കും. അങ്ങനെ കമ്മിറ്റിക്കാർക്കിടയിൽ സ്വീകാര്യത നേടും.

എന്നാൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലും, പള്ളികാര്യങ്ങളിലെ ദീനീ പ്രവർത്തനങ്ങളിലും പുറകിലായിരുന്നു ഈ വ്യക്തി. ഈ കാര്യങ്ങൾ ഒക്കെയും ഇപ്പോൾ സഹപ്രവർത്തകർ രഹസ്യമായി സമ്മതിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവനോപാധിക്ക് തടസ്സമാകരുത് എന്ന ഉസ്താദുമാരുടെ അധിക വിട്ടുവീഴ്ചയാണ് പുറത്തുപറയാൻ മടികാണിക്കുന്നത്. ഇദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ യോഗ്യതയോ കാര്യങ്ങളോ ചോദിച്ചാൽ സഹപ്രവർത്തകർ ത താഴ്ത്തുന്ന അവസ്ഥ. അദ്ദേഹത്തെ കുറിച്ചുള്ള മുൻകാല ചരിത്രം ജില്ലയിൽ ആർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. ഇദ്ദേഹം ഉസ്തദാണോ എന്നതിൽ പോലും ഇപ്പോൾ സംശയം ബലപ്പെടുകയാണ്. മുൻ മഹല്ല് ഭാരവാഹികൾ പ്രശ്നങ്ങൾ ഉടലെടുത്ത അതാത് സമയം ഇദ്ദേഹത്തിന് എതിരെ പരാതി പറയാത്തത് വിനയായി. പരാതി നൽകാത്തതിനാൽ MSR ൽ ഇദ്ദേഹത്തിൻ്റെ പേര് നിലവിലുണ്ട്. പൈക്കയിലെ ക്രിമിനൽ നടപടിക്ക് കാരണവും MSR നോക്കിയുള്ള നിയമനമാണ്. സമസ്തയുടെ MSRൽ നിന്നും ഇനിയെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് നീക്കം ചെയ്ത് ബന്ധപ്പെട്ടവർ മാതൃക കാണിക്കണം എന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്.

നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതി അബൂബക്കർ മൂന്ന് വിവാഹം ചെയ്തിട്ടുള്ള ആളാണ്. നിലവിലുള്ള മൂന്നാം ഭാര്യയുടെ മലപ്പുറത്തെ വീട്ടിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുൻ ഭാര്യയുടെ പരാതിയിൽ ഇദ്ദേഹത്തിനെതിരെ കേസുകളുള്ളതായും പറയുന്നു. ഭാര്യയെ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കാൻ ശ്രമിച്ചതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിൽ ഉൾപ്പെട്ടേക്കും. രണ്ടാം ഭാര്യയെ ആസിഡ് ഒഴിച്ച് കൊള്ളാൻ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്നും, തലനാരഴിക്കാണ്‌ ആ സ്ത്രീ രക്ഷപെട്ടതെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി പറഞ്ഞു. നിലവിലെ മൂന്നാം ഭാര്യയെയും കുടുംബത്തെയും അവരുടെ സാമ്പത്തികം മനസ്സിലാക്കി കബളിപ്പിച്ചാണ് വിവാഹം ചെയ്തത്. പ്രതിയെ കുറിച്ചുള്ള അനുഭവ കഥകൾ ഇദ്ദേഹത്തിന് ഒപ്പം ജോലി ചെയ്തവരും മഹല്ല് ഭാരവാഹികളും വരും ദിവസങ്ങളിൽ പുറത്തുപറയും എന്ന് തന്നെ നമുക്ക് കരുതാം.

0Shares