
കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച ‘സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റ്’ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, രജനി ആര്‍, നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ അബ്ദുല്‍ റഹിമാന്‍, കൗണ്‍സിലര്‍മാരായ പവിത്ര കെ.ജി, പി. രമേഷ്, ലളിത എം, സിദ്ദീഖ് ചക്കര, വരപ്രസാദ്, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഹരിദാസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആയിഷ ഇബ്രാഹിം, കാസര്‍കോട് SHO പി നളിനാക്ഷന്‍, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ബൈജു പി.വി, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ തിപ്പേഷ്, വഴിയോര കച്ചവട സമിതി അംഗങ്ങളായ അഷ്റഫ് എടനീര്‍, അനീഷ്, മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി ഇല്ല്യാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി സ്വാഗതവും എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ് നന്ദിയും പറഞ്ഞു.

ആദ്യഘട്ടത്തിൽ നഗരസഭ തെരുവോര കച്ചവട സമിതി പരിശോധിച്ച് അംഗീകരിച്ച് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച എം.ജി റോഡിലെ 28 തെരുവോര കച്ചവടക്കാര്‍ക്കും 5 ലോട്ടറി സ്റ്റാളുകളുമാണ് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നിര്‍മ്മിച്ച സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റില്‍ ബങ്കുകള്‍ അനുവദിച്ചത്. നഗരസഭയുടെ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലും ഇതുപോലുള്ള സ്ട്രീറ്റ് വെന്റിംഗ് മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുമെന്നും എം.ജി റോഡിലെ മുഴുവൻ തെരുവോര കച്ചവടക്കാരെയും അവിടെ നിന്നും മാറ്റി പുനരധിവസിപ്പിക്കുമെന്നും നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു.
