Categories
മഴക്കെടുതി; കാർഷിക മേഖലയിലെ നഷ്ടങ്ങൾ അന്വേഷണ വിധേയമാക്കണം; സ്വതന്ത്ര കർഷക സംഘം
Trending News





കാസർകോട്: ജില്ലയിൽ മഴക്കെടുതി മൂലം കർഷകർക്കുണ്ടായത് വലിയ നഷ്ടങ്ങളാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ തന്നെ നൂറുകണക്കിന് കർഷകർക്ക് വലിയ നഷ്ടങ്ങളുണ്ടായി. പ്രകൃതിക്ഷോഭത്തിന് ഇരയായ കർഷകർക്ക് നാമമാത്ര നഷ്ടഫലങ്ങളാണ് സർക്കാർ ഭാഗത്ത് നിന്ന് വളരെ പ്രയാസങ്ങൾക്കൊടുവിൽ ലഭിക്കുന്നത്. ഇത് മൂലം കാർഷിക മേഖല സ്തംബനാവസ്ഥയിലാവുകയാണ്. ഈ കാലവർഷത്തെ തുടക്കത്തിൽ തന്നെയുണ്ടായ മഴയിലും കാറ്റിലും മണ്ണിടിച്ചലിലും കാർഷിക മേഖലയിലുണ്ടായ നഷ്ടങ്ങൾ അന്വേഷണ വിധേയമാക്കി അടിയന്തിര സഹായം ലഭ്യമാക്കണമെന്നും പൂർണ്ണമായ നഷ്ട്ടം വിലയിരുത്തി നഷ്ടപരിഹാരങ്ങൾ വിതരണം ചെയ്യണമെന്നും സ്വതന്ത്ര കർഷക സംഘം ആവശ്യപ്പെട്ടു. സർക്കാർ ഭാഗത്ത് നിന്നും കർഷക അനുകൂല നടപടി വേണമെന്നും സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് ഇ.അബൂബക്കർ ഹാജിയും ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ടും സർക്കാറിനോട് ആവശ്യപ്പെട്ടു.

Sorry, there was a YouTube error.