ജനവാസ കേന്ദ്രത്തിൽ പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജന കേന്ദ്രം സ്ഥാപിക്കുന്നു; മധൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി

You are currently viewing ജനവാസ കേന്ദ്രത്തിൽ പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജന കേന്ദ്രം സ്ഥാപിക്കുന്നു; മധൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി

കാസർകോട്: മധൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് സ്റ്റേഡിയത്തിന് പിൻവശത്തുള്ള ബഡ്സ് സ്കൂളിനടുത്തുള്ള ജനവാസ പ്രദേശത്ത് സ്ഥാപിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജന കേന്ദ്രം (എം.സി.എഫ്)പദ്ധതിക്കെതിരെ യു.ഡി.എഫ് മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മാലിന്യ നിർമ്മാർജ്ജനത്തിന് എം.സി.എഫ് പദ്ധതി ആവശ്യമെങ്കിലും ജനവാസ പ്രദേശങ്ങളെ ഒഴിവാക്കി മറ്റു സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഉളിയത്തടുത്ത ടൗണും സ്കൂളുകളും സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ പ്ലാസ്റ്റിക്ക് മാലിന്യനിർമ്മാർജന കേന്ദ്രം (എം.സി.എഫ്) സ്ഥാപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പഞ്ചായത്ത് ഭരണ സമിതിയിൽ 20 അംഗങ്ങളിൽ പ്രതിപക്ഷത്തുള്ളവരും ഭരണപക്ഷത്തുള്ളവരും വിയോജിപ്പ് അറിയിച്ചിട്ടും പ്രവൃത്തി തുടങ്ങിയ എം.സി.എഫിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷേഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ്‌ നൽകി.

യു.ഡി.എഫ് കാസർകോട് മണ്ഡലം ജനറൽ കൺവീനർ കെ. ഖാലിദ് ഉദ്ഘാടനം ചെയ്തു. മധൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. മഹ്‌മൂദ് വട്ടയക്കാട് സ്വാഗതം പറഞ്ഞു. അഡ്വ. ശസുദ്ദീൻ, മജീദ് പട്ള, ഹബീബ് ചെട്ടുംകുഴി, യു.സഹദ് ഹാജി, മജീദ് പടിഞ്ഞാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹനീഫ അറന്തോട്, അമ്പിളി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, യു.എ. അലി, കരീം പട്ള, റസാഖ്, പി.എ.ഐ നാസർ മീപ്പുഗിരി, കുസുമം ചേനക്കോട്, സുജാത, ദേവദാസ്, സന്തോഷ്‌ ക്രാസ്റ്റ, സാദിക്ക് കൊല്ലങ്കാനം, മൊഹമ്മദ് നിർച്ചൽ, അബൂബക്കർ പട്ള, ബഷീർ മീപ്പുഗിരി, യൂ.എ. അലി, മിന്നൽ മൊയ്‌ദു, അബ്ദുള്ള ഉർമ്മി, സുബൈർ ചൂരി സംബന്ധിച്ചു.

0Shares