Categories
ഉപ്പള ദേശീയപാതയിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടം; റോഡ് നിർമ്മാണത്തിലെ അപാകതയെന്ന് ആരോപണം; യു.ഡി.എഫ് ജനപ്രതിനിതി സംഘം ജില്ലാ കളക്ടറെ കണ്ടു..
Trending News





കാസർകോട്: ഉപ്പള ദേശീയപാതയിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടം തടയാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ അടുത്തിടെയായി വ്യത്യസ്ത വാഹനാപകടത്തിൽ അഞ്ചുപേരാണ് മരണപ്പെട്ടത്. ഉപ്പള ഗേറ്റിലെ ഒരേ സ്ഥലത്താണ് അപകടങ്ങളിൽ ഏറെയും നടന്നത്. റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിതി സംഘം ജില്ലാ കലക്ടറെ നേരിട്ട് കണ്ട് പരാതിനൽകി. ദേശീയപാതയിൽ ഈ ഭാഗത്ത് ടാറിംഗ് മിക്സിഗിൽ അപാകത ഉണ്ടായി എന്നാണ് ഇവർ പറയുന്നത്. കാരണം ഈ ഭാഗത്ത് റോഡിന് അതി മിനുസം ഉള്ളതായും വാഹങ്ങൾ ബ്രേക്ക് ഇട്ടാലും നിർത്താൻ ബുദ്ദിമുട്ടുന്ന അവസ്ഥയാണെന്നും ഇവർ പറയുന്നു. ഇത് പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കണം. അപകടങ്ങൾ തടയാനാകണമെന്നും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, ജോമോൻ ജോസ്, ഗീത കൃഷ്ണൻ, ജാസ്മിൻ കബീർ, കമലക്ഷി വോർകാടി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Also Read

Sorry, there was a YouTube error.