തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി; കൂടുതൽ അറിയാം..

You are currently viewing തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. കാഞ്ഞങ്ങാട് പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി മൻസൂർ ആശുപത്രിക്ക് സമീപം വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി.എച്ച് IPS, കാസറഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഢി IPS എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്.

കാസറഗോഡ് ASP ഡോ. നന്ദഗോപൻ എം IPS, കാഞ്ഞങ്ങാട് DYSP സുരേഷ് ബാബു, ഹോസ്ദുർഗ് ഇൻസ്പെക്ടർ അനൂപ് കുമാർ ഇ, ചന്തേര ഇൻസ്പെക്ടർ പ്രശാന്ത് എം, നിലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് എന്നിവരും ജില്ലയിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും കേരള സായുധ സേന നാലാം ദളത്തിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 120 പോലീസ് ഉദ്യോഗസ്ഥർ റൂട്ട് മാർച്ചിൻ്റെ ഭഗമായി.

0Shares