ലോക കാൻസർ ദിനം; കാസർകോട് ടൗണിൽ കൂട്ടനടത്തം സംഘടിപ്പിച്ചു

  • Post category:health / local news
  • Reading time:1 min read
You are currently viewing ലോക കാൻസർ  ദിനം; കാസർകോട് ടൗണിൽ കൂട്ടനടത്തം സംഘടിപ്പിച്ചു

കാസർകോട് : ഫെബ്രുവരി 4 ന് ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഐ. എം. എ കാസർകോട് ബ്രാഞ്ച് ,ഐ. എം. എ വിമൻസ് വിംഗ് , ഐ.എ. പി കാസർകോട്, കെ. ജി. എം. ഒ. എ എന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ കാസർകോട് ടൗണിൽ കൂട്ട നടത്തം നടന്നു. രാവിലെ 7 മണിക്ക് പരിപാടി കാസർകോട് ജില്ലാ അഡീഷണൽ സുപ്രണ്ട് ഓഫ് പോലിസ് ഡോ.ഹരിശ്ചന്ദ്ര നായക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു.

പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിച്ച് ജനറൽ ആശുപത്രി വരെ പോയി തിരിച്ച് പുതിയ ബസ്റ്റാൻ്റ് പരിസരത്ത് അവസാനിച്ചു. ഐ. എം. എ പ്രസിഡൻ്റ് ഡോ ബി. നാരയണ നായ്ക് സ്വാഗതവും സെക്രട്ടറി ഡോ.ടി.കാസിം നന്ദിയും പറഞ്ഞു. ഐ എം എ നേതാക്കളായ ഡോ. ജനാർദ്ദന നായിക്, ഡോ.സുനിൽ ചന്ദ്രൻ, ഡോ സൂറജ് കെ പി, വിമൻസ് വിംഗ് നേതാക്കളായ ഡോ രേഖ റായ്, ഡോ. നബീസ, ഡോ. ശിൽപാ കാമത്ത് ഐ. എ. പി നേതാക്കളായ ഡോ. പ്രീമ കെ .ബി, ഡോ. ഹാരിസ്, ഡോ. ജിതേന്ദ്ര റായ്, കെ. ജി. എം. ഒ സംസ്ഥാന ട്രഷററും ഐ. എം. എ മീഡിയ സെൽ കൺവീനറുമായ ഡോ. ജമാൽ അഹമ്മദ് എന്നിവർ നേതൃത്വം നൽകി

കാൻസർ പരിചരണ ലഭ്യതയിലെ വിടവുകൾ നികത്തുക എന്നതാണ് ഈ വർഷത്തെ കാൻസർ ദിനത്തിലെ തീം. ഇത് അടിസ്ഥാനമാക്കി ഗർഭാശയ കാൻസറിനെ ക്കുറിച്ച് ഡോ.മായ മല്യ ഓൺ ലൈൻ ബോധവൽക്കരണ ക്ലാസ്സും കാൻസർ രോഗ വിദഗ്ദൻ ഡോ.സാഹിദ് ജനറൽ ആശുപത്രിയിൽ കാൻസറിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഐ. എം. എ യുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചും വിവിധ കാൻസർ നിർണയ, ബോധവൽക്കരണ ക്യാമ്പുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.

0Shares