
കുമ്പള(കാസറഗോഡ്): കുമ്പള ഗ്രാമ പഞ്ചായത്തിൽ ഉയർന്നുവന്ന അഴിമതി ആരോപണത്തിൽ പ്രതികരണവുമായി സിപിഎം. പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് ചാനൽ ആർ.ബിക്ക് അഭിമുഖം നൽകിയത്. യു.ഡി.എഫ് ഭരണം നടത്തുന്ന കുമ്പളയിൽ ഉയർന്നുവന്ന മുസ്ലിം ലീഗിലെ വിഭാഗിയത അഴിമതിപ്പണം വീതം വെക്കുന്നതിലുള്ള തർക്കമാണെന്ന് സി.പി.ഐ.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈർ പറഞ്ഞു. അഴിമതി കാര്യങ്ങളിൽ ബി.ജെ.പി വിഹിതം പറ്റുന്നതായും അദ്ദേഹം ആരോപിച്ചു. മുഖ്യ പ്രതിപക്ഷമായിട്ടും ബി.ജെ.പി ഈ കാര്യത്തിൽ പ്രതികരിക്കുന്നില്ല എന്നും സുബൈർ തുറന്നടിച്ചു; ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖത്തിൽ പഞ്ചായത്ത് ഭരണത്തിലെ ഓരോന്നും വിശദമായി വിവരിക്കുന്നുണ്ട്. വീഡിയോ മുഴുവനായും കാണുക…
