സി.എച്ച് പ്രതിഭാ ക്വിസ് മത്സരം; ബദിയടുക്ക ജി.എച്ച്.എസ് പെർഡാല സ്കൂളിൽ നടന്നു

You are currently viewing സി.എച്ച് പ്രതിഭാ ക്വിസ് മത്സരം; ബദിയടുക്ക ജി.എച്ച്.എസ് പെർഡാല സ്കൂളിൽ നടന്നു

ബദിയടുക്ക(കാസർകോട്): കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ(KSTU) കുമ്പള സബ്ബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച്. പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേരിലായിരുന്നു ക്വിസ് മത്സരം സംഘടിപ്പിച്ചത്. GHS പെർഡാല സ്കൂളിൽ നടന്ന പരിപാടി മുസ്ലീം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് അൻവർ ഓസോൺ ഉൽഘാടനം ചെയ്തു. കലീൽ ബെളിഞ്ചം അദ്യക്ഷത വഹിച്ചു. ബി.ടി. അബ്ദുല്ല കുഞ്ഞി, റിഷാദ് മാസ്റ്റർ, രൺജിത്ത്, ഹാരിസ്, ഷെരീഫ് തുടങ്ങിയവർ സംബന്ധിച്ചു.

0Shares