Categories
കാസര്‍കോട് നഗരസഭയുടെ തെരുവ് നായകള്‍ക്കുള്ള പേവിഷബാധ കുത്തിവയ്പ്പ് പദ്ധതി; ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു
Trending News


കാസര്‍കോട്: കാസര്‍കോട് നഗരസഭ മൃഗസംരക്ഷണ വകുപ്പ് മുഖേന നിർവഹിക്കുന്ന തെരുവുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കമായി. നഗരസഭാ പരിധിയിലുള്ള 160 ഓളം വരുന്ന തെരുവ് നായകളെ (ഹോട്ട്സ്പോട്ട് കേന്ദ്രികരിച്ചു) ആന്റി റാബിസ് വാക്സിൻ കുത്തിവെച്ച് റാബീസ് രോഗത്തിൽ നിന്നും സംരക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ജനറൽ ഹോസ്പിറ്റൽ പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഹീര്‍ ആസിഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, സീനിയർ വെറ്ററിനറി സർജൻ ഡോ. രാജു എസ്, വെറ്ററിനറി സർജൻ ഡോ. വീണ. പി.എസ്, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, ഡോ. ജനാർദ്ദനൻ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.