Categories
60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം; കാസറഗോഡ് ഏരിയ സമ്മേളനം നടന്നു; കൂടുതൽ അറിയാം..
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..

കാസറഗോഡ്: 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം കാസറഗോഡ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അച്യുതൻ പാടി അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഹബീബ് തളങ്കര പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം ജലീൽ കാപ്പിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
തിരികെ എത്തിയ പ്രവാസികൾക്കും പ്രവാസി കെയർ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് പ്രമേയം കൂടി സമ്മേളനം അംഗീകരിച്ചു. വാസു മൊട്ടം ചിറ, ഉമ്മർ പണലം, മൊയ്‌ദീൻ റഹ്മത്ത് നഗർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ് ഹബീബ് തളങ്കര, സെക്രട്ടറി മൊയ്‌ദീൻ, ട്രഷറര്‍ അച്ചുതൻ പാടി എന്നിവരെ തിരഞ്ഞെടുത്തു.
Also Read











