
കാഞ്ഞങ്ങാട്: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് സമ്മേളനം 2024 സെപ്റ്റംബർ 24 ന് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡൻ്റ് പ്രവീൺ സുമേരയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് സന്തോഷ് ഫോട്ടോ മാക്സ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പ്രവീൺ ടുവൈസ് സ്വാഗതം പറഞ്ഞു. യൂണിറ്റ് ട്രഷറർ സുരേഷ് ഫോട്ടോപ്ലസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.കെ.പി.എ കാസറഗോഡ് ജില്ലാ സെക്രട്ടറി സുഗണൻ ഇരിയ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഷറീഫ് ഫ്രയിം ആർട്സ്, ജില്ലാ വെൽഫെയർ കമ്മിറ്റി ചെയർമാൻ സുധീർ ഫ്രണ്ട്സ്, മേഖലാ വൈസ് പ്രസിഡണ്ട് കുഞ്ഞുണ്ണി സരിഗ, മേഖലാ ജോയിൻ്റ് സെക്രട്ടറി ടി.എം ഫിലിപ്പ്, മേഖലാ ട്രഷററും യൂണിറ്റ് ഇൻചാർജ്ജുമായ പന്തോഷ് പള്ളിക്കര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി പ്രജീഷ് പ്രേമാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി പ്രവീൺ ടുവൈസ് വാർഷിക റിപ്പോർട്ടും ട്രഷറർ സുരേഷ് ഫോട്ടോപ്ലസ് വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുഞ്ഞുണ്ണി സരിഗ പ്രസിഡൻ്റായും പ്രവീൺ ടുവൈസ് വൈസ് പ്രസിഡൻറായും അനിൽ കുമാർ സെക്രട്ടറി ആയും അനീഷ സുരേഷ് ജോയിൻ്റ് സെക്രട്ടറി ആയും ദിനേശൻ എക്സ്പ്ലസ് ട്രഷററായും ബാലകൃഷ്ണൻ പാലക്കി പി.ആർ.ഒ ആയും തിരഞ്ഞെടുക്കപ്പെട്ടു. സുധീർ ഫ്രണ്ട്സ്, ടി.എം.ഫിലിപ്പ്, സുരേഷ് ഫോട്ടോപ്ലസ്, ദിനേശൻ എക്സ്പ്ലസ് എന്നിവർ മേഖലാ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
