വെള്ളിക്കോത്ത് പെരളം റോഡിൽ സുരക്ഷാ ദൗത്യവുമായി കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്; കോൺവെക്സ് ലെൻസ് സ്ഥാപിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing വെള്ളിക്കോത്ത് പെരളം റോഡിൽ സുരക്ഷാ ദൗത്യവുമായി കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്; കോൺവെക്സ് ലെൻസ് സ്ഥാപിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളം റോഡിൽ വാഹനങ്ങൾക്ക് മറവിൽ വരുന്നമറ്റു വാഹനങ്ങൾ കാണാതെ വിഷമിച്ചു കൊണ്ടിരുന്ന ഒരു സങ്കീർണമായ പ്രശ്നത്തിന് പരിഹാരമായി. വെള്ളിക്കോത്ത് സ്കൂ ളിലെ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനും സഹായകമായിരിക്കുകയാണ് ഈ കണ്ണാടി. ലയൺസ് പ്രസ്ഥാനത്തിൻ്റെ ഡിസ്ട്രിക്ട് 318 ഇ യുടെ മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ ശ്രീനിവാസ് ഷേണായി ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ലയൺ ശ്യാംപ്രസാദ് പി, ബിൽഡിങ് കമ്മിറ്റി ചെയർമാൻ എം ശ്രീകണ്ഠൻ നായർ, ക്യാബിനറ്റ് അഡ്വൈസർ ലയൺ ബി.ആർ ഷേണായ്, ക്ലബ്ബ് സി.എം.ഒ ലയൺ എൻ.അനിൽ കുമാർ, അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി പി.വി രാജേഷ്, ലയൺസ് ഹോം ഫോർ ഹോംലെസ്സ് കമ്മിറ്റി മെമ്പർ എഞ്ചിനീയർ ബിജു കൃഷ്ണൻ, ക്ലബ്ബ് ജോയിന്റ് സെക്രട്ടറി മധു മഠത്തിൽ, വെള്ളിക്കോത്ത് സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് എസ്.ഗോവിന്ദരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

0Shares