Categories
business health Kerala local news

തൃക്കരിപ്പൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് രുചിയൂറും വിഭവങ്ങളുമായി ചക്ക ഫെസ്റ്റ്; അമ്പതോളാ വിവിധ തരം ഉൽപ്പന്നങ്ങൾ ചൂടപ്പം പോലെ വിറ്റഴിച്ചു

കാസർകോട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് എഫ്.എൻ.എച്ച്.ഡബ്ല്യൂ. ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. അമ്പതോളാ വിവിധ തരം ഉൽപ്പന്നങ്ങൾ ചൂടപ്പം പോലെ വിറ്റഴിച്ചു. ചക്ക കൊണ്ട് നിർമിച്ച ഉണ്ണിയപ്പം, ചക്ക ഐസ്ക്രീം, ചക്ക ഹൽവ, ചക്ക ലഡു, ചക്കപ്പായസം ചക്ക ക്കുരു ലഡു, ചക്ക വട, ചക്ക ജാം, ചക്ക കേക്ക്, ചക്ക ബജി, ചക്ക ക്കറി തുടങ്ങി പുതുമയാർമ്മ വിഭവങ്ങളാണ് കുടുംബശ്രീ അംഗങ്ങൾ വിൽപ്പനക്കായി എത്തിച്ചത്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ ബാവ ഫെസ്റ്റ് ഉദ്ഘടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എം മാലതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ വൈസ് ചെയർപേഴ്സൺ എം. ഖൈറുന്നീസ സ്വാഗതം പറഞ്ഞു. പരിപാടിയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ഇ.എം ആനന്തവല്ലി ഭരണ സമിതി അംഗങ്ങളായ കെ.എം ഫരീദ ബീവി, സുനീറ വി പി, ഷൈമ. എം, സീത ഗണേഷ്, ഫായിസ് ബീരിച്ചേരി, എം രജീഷ് ബാബു, ശശിധരൻ ഇ ആശംസകൾ നേർന്നു. ഉപജീവന ഉപസമിതി കൺവീനർ റഹ്മത്ത് പി.കെ പരിപാടിക്ക് നന്ദി അറിയിച്ചു. സി.ഡി.എസ് ഭരണ സമിതി അംഗങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫുകൾ, അയൽക്കൂട്ടാഗംങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest