Categories
കാസർഗോഡ് കൊളത്തുരിൽ പുലി തുരങ്കത്തിൽ കുടുങ്ങി; പിടികൂടാനുള്ള ശ്രമം തുടരുകയാണ്; പ്രദേശത്ത് വൻ ജനക്കൂട്ടം; ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും കാര്യങ്ങള്‍..
Trending News


കൊളത്തൂര്‍: കാസര്‍കോട് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍തോട്ടത്തിലെ തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പ്രദേശവാസിയായ സ്ത്രീ മോട്ടർ ഓഫ് ചെയ്യാൻ എത്തിയപ്പോൾ പുലിയുടെ ഗർജ്ജനം കേട്ടു. പിന്നീട് കുടുംബാംഗങ്ങളെ കൂട്ടിയെത്തി നടത്തിയ പരിശോധനയിലാണ് പുലിയെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ വനം വകുപ്പിനെ വിവരമറിയിച്ചു. പുലി തുരങ്കത്തിൽ നിന്നും ചാടിപ്പോകാതിരിക്കാനുള്ള കെണിയൊരുക്കിയിട്ടുണ്ട്. മാസങ്ങളായി പ്രദേശത്ത് പുലിശല്യം ഉണ്ടായിരുന്നു. ഭീതിയിലായിരുന്നു നാട്ടുകാര്‍. ഇതിനെ തടയാൻ വനംവകുപ്പ് കെണിയൊരുക്കുന്നതിനിടെയാണ് പുലി തുരങ്കത്തിൽ കുടുങ്ങുന്നത്. കണ്ണൂരില്‍നിന്നും വയനാട്ടില്‍നിന്നുമുള്ള ഡോക്ടര്‍മാര്‍ വന്നശേഷം അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മറ്റുകാര്യങ്ങള്‍ ചെയ്യുമെന്ന് ഡി.എഫ്.ഒ. കെ. അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് വൻ ജനക്കൂട്ടം കൂടിയിട്ടുണ്ട്. അവരെ ഒഴിപ്പിച്ചതിന് ശേഷമാകും തുടർ നടപടികൾ.
Also Read

Sorry, there was a YouTube error.