
കാസർകോട് : മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികൾ വിവിധ പഞ്ചായത്ത് – മുനിസിപ്പൽ മുസ്‌ലിം ലീഗ് വാർഡ് കമ്മിറ്റികൾ മുഖേന കാസർകോട് സി.എച്ച് സെന്ററിന് 23,42,047 രൂപ സ്വരൂപിച്ച് നൽകി. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ എന്നിവർ ചേർന്ന് കാസർകോട് സി.എച്ച് സെന്റർ വൈസ് ചെയർമാൻ അബ്ദുൽ കരീം കോളിയാടിന് തുക കൈമാറി. സഹകരിച്ച നേതാക്കൾക്കും മുഴുവൻ പാർട്ടി ഘടകങ്ങൾക്കും പ്രവർത്തകർക്കും മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി, എ.കെ.എം അഷ്റഫ് എം.എൽ.എ, എ.എം കടവത്ത്, അഡ്വ.എൻ.എ ഖാലിദ്, ടി.എ മൂസ, അബ്ദുൽ റഹ്‌മാൻ വൺഫോർ, എം.അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെർക്കള, അസീസ് മരിക്കെ, കല്ലട്ര അബ്ദുൽ ഖാദർ, ടി.എം ഇഖ്ബാൽ, അൻവർ ചേരങ്കൈ, ജലീൽ കോയ, അഷ്റഫ് എടനീർ തുടങ്ങിയവർ സംബന്ധിച്ചു.
- മഞ്ചേശ്വരം നിയോജക മണ്ഡലം സമാഹരിച്ച തുക പഞ്ചായത്ത് തലത്തിൽ
- മംഗൽപ്പാടി – 150715
- കുമ്പള – 101050
- മഞ്ചേശ്വരം – 82260
- പുത്തിഗെ – 60853
- പൈവളിഗെ – 58922
- എൻമകജെ -44440
- മീഞ്ച – 34163
- വൊർക്കാടി – 45612
- ആകെ – 578015
- കാസർകോട് നിയോജക മണ്ഡലം സമാഹരിച്ച തുക
- കാസർകോട് മുനിസിപ്പാലിറ്റി – 273047
- ചെങ്കള – 396296
- മൊഗ്രാൽ പുത്തൂർ – 132290
- മധൂർ – 170801
- ബദിയടുക്ക – 149400
- കുമ്പഡാജെ – 52310
- കാറഡുക്ക – 33670
- ബെള്ളൂർ – 14011
- ആകെ – 1221825
- ഉദുമ നിയോജക മണ്ഡലം സമാഹരിച്ച തുക
- ചെമ്മനാട് – 203350
- മുളിയാർ – 115417
- ഉദുമ – 127730
- ദേലമ്പാടി – 53365
- പുല്ലൂർ പെരിയ – 24500
- ബേഡഡുക്ക – 11250
- കുറ്റിക്കോൽ – 6595
- ആകെ – 542207
