Categories
പള്ളങ്കോട് മദനീയം ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
Trending News





കാസറഗോഡ്: പള്ളങ്കോട് മദനീയം ക്യാമ്പസിൽ നിർമാണം പൂർത്തിയായ ഓഡിറ്റോറിയം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ അഹ്ദൽ കണ്ണവം പ്രാർത്ഥന നടത്തി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ആമുഖ പ്രസംഗം നടത്തി. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തി. പി.എം അബ്ദുൽ നാസർ ഹാജി പതാക ഉയർത്തി. ഉമർ ജിഫ്രി തങ്ങൾ, അബ്ദുറഹ്മാൻ സഖാഫി, എ കെ മുഹമ്മദ് ഹാജി, അബ്ദുൽ റസ്സാഖ് സഖാഫി, ബി.എസ് അബ്ദുല്ല കുഞ്ഞി ഹാജി, ഹാഫിസ് എഹ്യ ഹിമമി, പി.എസ് യൂസുഫ് ഹാജി, ഹനീഫ് ജി.കെ എന്നിവർ പ്രസംഗിച്ചു. മദനീയം അബ്ദുൽ ലത്തീഫ് സഖാഫി സ്വാഗതവും അബ്ദുസ്സലാം ബദര നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.